Hey Sinamika : ദുൽഖറിന്റെ ഹേയ് സിനാമികയുടെ റിലീസ് പ്രഖ്യാപിച്ചു; ആകാംക്ഷയോടെ ആരാധകർ

തമിഴ് ചിത്രമായ ഹേയ് സിനാമിക മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 05:55 PM IST
  • ചിത്രം ഈ വര്ഷം മാർച്ച് മൂന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • സാമൂഹിക മാധ്യമങ്ങളിൽ കൂടെ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിൻറെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചത്.
  • തമിഴ് ചിത്രമായ ഹേയ് സിനാമിക് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.
  • ചിത്രത്തിൽ ദുൽഖർ ആലപിച്ച അച്ചമില്ലൈ എന്ന ​ഗാനം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു .
Hey Sinamika : ദുൽഖറിന്റെ ഹേയ് സിനാമികയുടെ റിലീസ് പ്രഖ്യാപിച്ചു; ആകാംക്ഷയോടെ ആരാധകർ

Chennai : ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം ഹേയ് സിനാമികയുടെ  റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വര്ഷം മാർച്ച് മൂന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. സാമൂഹിക മാധ്യമങ്ങളിൽ കൂടെ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിൻറെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചത്. തമിഴ് ചിത്രമായ ഹേയ് സിനാമിക് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.

ചിത്രത്തിൽ ദുൽഖർ ആലപിച്ച അച്ചമില്ലൈ എന്ന ​ഗാനം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബൃന്ദ മാസ്റ്ററാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മാറ്റി വെക്കുകയായിരുന്നു.

ALSO READ: Archana 31 Notout : ഐശ്വര്യ ലക്ഷ്മിയുടെ അര്‍ച്ചന 31 നോട്ടൗട്ട് ഉടനെത്തുന്നു; ഫെബ്രുവരി 11ന് റിലീസ്

ദുൽഖറിനൊപ്പം കാജൾ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവരും പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്. ഡാൻസ് കോറിയോഗ്രാഫറാണ് ചിത്രത്തിന്റെ സംവിധായികയായ ബൃന്ദ ഗോപാൽ. ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് സിനിമയിൽ ഇതിവൃത്തമെന്നാണ് റിപ്പോർട്ടുകൾ അറിയിക്കുന്നത്.

ALSO READ: Freedom Fight OTT Release | ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷം 'ഫ്രീഡം ഫൈറ്റ്' സിനിമയുമായി ജിയോ ബേബിയും സംഘവും; റിലീസ് ഒടിടിയിലൂടെ

 ഹെയ് സിനാമികയുടെ ഷൂട്ടിങ് കഴിഞ്ഞ വർഷം ഡിസംബറിൽ പൂർത്തിയാക്കിയിരുന്നു.  ദുൽഖർ സൽമാന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും ഹേയ് സിനാമികയ്ക്കുണ്ട്. പ്രമുഖ തമിഴ് ഗാനരചിയ്താവ് മദൻ കാർക്കിയുടേതാണ് കഥ. പ്രീതാ ജയറാമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

ALSO READ: Mollywood Updates| ഫീൽ ഗുഡ് അല്ല, ഒന്ന് മാറ്റിപ്പിടിച്ച് ജിസ് ജോയ്, ഇന്നലെവരെയുടെ ഫസ്റ്റ് ലുക്ക്

ജിയോ സ്റ്റുഡിയോസിന്റെയും വായകോം 18 സ്റ്റുഡിയോസ് ബാനറിൽ ഗ്ലോബർ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ റൈറ്റ് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News