Karnan Napoleon Bhagat Singh Movie : `കർണൻ നെപ്പോളിയൻ ഭഗത് സിങ്ങ്` ന്റെയും റിലീസ് മാറ്റിവെച്ചു
നാളെ ജനുവരി 28നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ പ്രദർശനം മാറ്റിവച്ചതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി
കൊച്ചി : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ യുവനടൻ ധീരജ് ഡെന്നി നായകനായി എത്തുന്ന ത്രില്ലർ ചിത്രം 'കർണൻ നെപ്പോളിയൻ ഭഗത് സിങ്ങ്' സിനിമയുടെ റിലീസ് മാറ്റിവെച്ചു. നാളെ ജനുവരി 28നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ പ്രദർശനം മാറ്റിവച്ചതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കും. നാളെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഷെയിൻ നിഗം ചിത്രം 'വെയിൽ' ന്റെയും റിലീസ് മാറ്റിവെച്ചിട്ടുണ്ട്.
ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ച് ശരത് ജി മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഫാമിലി-ക്രൈം ത്രില്ലർ ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്.
ALSO READ : Veyil Movie Release Date | ഷെയ്ൻ നിഗം ചിത്രം 'വെയിൽ' ന്റെ റിലീസ് മാറ്റിവെച്ചു
ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണി നിരക്കുന്നുണ്ട്.
ALSO READ : Valimai : അജിത്തിന്റെ 'വലിമൈ' മാര്‍ച്ചില്‍ തിയേറ്ററുകളിൽ എത്തിയേക്കും
രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ തുടങ്ങിയവർ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോൻ, കെ എസ് ഹരിശങ്കർ, കണ്ണൂർ ഷരീഫ്, സിയ ഉൾ ഹഖ്, രഞ്ജിൻ രാജ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ മാൻ : പ്രശാന്ത് കൃഷ്ണ, എഡിറ്റർ : റെക്സൺ ജോസഫ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.