കൊച്ചി: ഷെയ്ൻ നിഗം (Shane Nigam) കേന്ദ്രകഥാപത്രമായി എത്തുന്ന വെയിൽ സിനിമയുടെ (Veyil Movie) റിലീസ് മാറ്റിവെച്ചു. ജനുവരി 28ന് തിയറ്ററുകളിലൂടെ റിലീസ് ചെയ്യാനിരുന്ന സിനിമയുടെ പ്രദർശനമാണ് താൽക്കാലികമായി നീട്ടിവെച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് തെക്കൻ ജില്ലകൾ സി കേറ്റഗറിയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് നിർമാതാക്കൾ റിലീസ് നീട്ടിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
"തിയറ്റർ ഉടമകളുടെ അഭ്യർഥന പരിഗണിച്ചും കോടിക്കണക്കിന് സിനിമാപ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവെക്കുകയാണ്'' സിനിമയുടെ നിർമാണ കമ്പനിയായ ഗുഡ് വിൽ എന്റർടെയ്മെന്റ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.
ALSO READ : Veyil Movie | വൈകാരിക മുഹൂർത്തങ്ങളുമായി 'വെയിൽ' ട്രെയിലർ
കഴിഞ്ഞ ദിവസം ജനവുരി 25നാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. നവാഗതനായ ശരത് സംവിധാനം ചെയുന്ന ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടിയാണ് പുറത്തുവിട്ടത്.
അതേസമയം വെയിൽ എത്രയും വേഗം തിയറ്ററുകളിൽ എത്തിക്കാനുള്ള നടപടികളും പ്രതീക്ഷകളും കൈകൊള്ളുമെന്ന് സിനിമയുടെ നിർമാണ കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ALSO READ : Valimai : അജിത്തിന്റെ 'വലിമൈ' മാര്‍ച്ചില്‍ തിയേറ്ററുകളിൽ എത്തിയേക്കും
ഷെയ്ന് പുറമെ ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ പുതുമുഖങ്ങളായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.
സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ആണ് ഷെയ്ൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.
സിനിമയിൽ 6 ഗാനങ്ങൾ ആണ് ഉള്ളത്. തമിഴിൽ പ്രശസ്തനായ പ്രദീപ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ജനുവരി 28 നാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്.
ശരത് തന്നെയാണ് ചിത്രത്തിത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദ്. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.