നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ ചിത്രീകരണം പൂത്തിയായി. '96' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴകത്ത് വൻ വിജയം നേടിയ 'വിരുമൻ' എന്ന ചിത്രത്തിന് ശേഷം സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത് എന്ന സവിശേഷതയും 'കാർത്തി 27'നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അരവിന്ദ് സാമി, ശ്രിദിവ്യ, രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് മാത്രമാണ് ഇപ്പോൾ ചിത്രത്തെ കുറിച്ച് അണിയറക്കാർ പുറത്തു വിട്ടിട്ടുള്ള വാർത്ത. 


ALSO READ: ഫൈറ്റർ ഒടിടിയിലേക്ക്? 150 കോടിക്ക് നെറ്റ്ഫ്ലിക്സ് ഒടിടി റൈറ്റ്സ് നേടിയെന്ന് റിപ്പോർട്ട്


ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത് പ്രേംകുമാര്‍ തന്നെയായിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. വീണ്ടും പ്രേംകുമാര്‍-ഗോവിന്ദ് വസന്ത കോംബോ കൈകോര്‍ക്കുമ്പോള്‍ കാര്‍ത്തി ചിത്രം വേറെ തലത്തില്‍ എത്തുക തന്നെ ചെയ്യും എന്നാണ് ആരാധകരുടെ പ്രതീക്ഷ.  ചിത്രത്തിൽ ശ്രീ ദിവ്യയാണ് നായിക. കാരക്കുടിയിലും കുംഭകോണത്തും പരിസരങ്ങളിലുമായാണ് കാർത്തി 27 ചിത്രീകരിച്ചത്. 


അതേസമയം, പ്രേംകുമാർ എന്ന ഛായാ​ഗ്രാഹകൻെറ കരിയ‍ർ മാറ്റിമറിച്ച ചിത്രമായിരുന്നു 96. വിജയ് സേതുപതി, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്നും നഷ്ട പ്രണയത്തിന്റെ അടയാളമായി നിലനിൽക്കുന്നു. ഇന്ന് പലരും പറയാറുള്ള വൺ സൈഡ് ലവ് സ്റ്റോറിയായിരുന്നില്ല 96. 1996ല്‍ 10-ാം ക്ലാസിന് ശേഷം പിരിഞ്ഞു പോയ കെ.രാമചന്ദ്രന്റെയും ജാനകി ദേവിയുടെയും പറയപ്പെടാതെ പോയ പ്രണയ കഥയാണ് 96. ട്വിസ്റ്റുകളില്ലാതെ തീര്‍ത്തും നിഷ്‌കളങ്കവും റിയലിസ്റ്റിക്കുമായ ആഖ്യാന രീതി തന്നെയാണ് 96 എന്ന ചിത്രത്തെയും സംവിധായകൻ പ്രേംകുമാറിനെയും വ്യത്യസ്തമാക്കിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.