Fighter OTT Release: ഫൈറ്റർ ഒടിടിയിലേക്ക്? 150 കോടിക്ക് നെറ്റ്ഫ്ലിക്സ് ഒടിടി റൈറ്റ്സ് നേടിയെന്ന് റിപ്പോർട്ട്

Hrithik Roshan: 336.55 കോടി (42 ദശലക്ഷം യുഎസ് ഡോളർ) ആ​ഗോളതലത്തിൽ കളക്ഷൻ നേടിയ ഫൈറ്റർ 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി.

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 02:28 PM IST
  • ഹൃത്വിക് റോഷൻ ചിത്രം ഫൈറ്റർ 2024 ജനുവരി 25ന് ആണ് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്
  • 150 കോടി രൂപയ്ക്ക് ചിത്രത്തിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
Fighter OTT Release: ഫൈറ്റർ ഒടിടിയിലേക്ക്? 150 കോടിക്ക് നെറ്റ്ഫ്ലിക്സ് ഒടിടി റൈറ്റ്സ് നേടിയെന്ന് റിപ്പോർട്ട്

Fighter OTT Release: ഫൈറ്റർ ഒടിടി റിലീസിനൊരുങ്ങുന്നു. ഹൃത്വിക് റോഷൻ ചിത്രം ഫൈറ്റർ 2024 ജനുവരി 25ന് ആണ് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. 336.55 കോടി (42 ദശലക്ഷം യുഎസ് ഡോളർ) ആ​ഗോളതലത്തിൽ കളക്ഷൻ നേടിയ ഫൈറ്റർ 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായിക.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ‘ഫൈറ്റർ’ എന്ന് സ്ട്രീമിങ് ആരംഭിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. നെറ്റ്ഫ്ലിക്സ് ഫൈറ്ററിന്റെ ഒടിടി റൈറ്റ്സ് വൻ തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. 150 കോടി രൂപയ്ക്ക് ചിത്രത്തിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: 10 മില്ല്യണ്‍ വ്യൂസ്, യൂട്യൂബിൽ ട്രെൻഡിംഗില്‍ ഫൈറ്റര്‍ ട്രെയിലര്‍

സ്ട്രീമിങ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിയാകോം 18 സ്റ്റുഡിയോസും മാർഫ്ലിക്സ് പിക്‌ചേഴ്‌സും ചേർന്ന് നിർമിച്ച ഫൈറ്ററിൽ ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരുൾപ്പെടെയുള്ള താരനിരയാണ് അഭിനയിച്ചിരിക്കുന്നത്.

2019-ലെ പുൽവാമ ആക്രമണം, 2019-ലെ ബാലാകോട്ട് വ്യോമാക്രമണം, 2019-ലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഏറ്റുമുട്ടൽ തുടങ്ങിയ സുപ്രധാന സംഭവങ്ങൾ ചിത്രത്തിൽ പരാമർശിക്കുന്നു. സച്ചിത് പൗലോസ് ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News