മലയാളി താരം അനുപമ പരമേശ്വരൻ-നിഖിൽ സിദ്ധാർഥ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കാർത്തികേയയുടെ റീലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.കാർത്തികേയ 2ന്റെ ഹാഷ്ടാഗ് അനാച്ഛാദന ചടങ്ങിൽ ഇതിഹാസ താരം അനുപം ഖേർ എത്തി. നായകൻ നിഖിലും നിർമാതാവ് അഭിഷേകും ഒപ്പമുണ്ടായിരുന്നു. #KrishnaIsTruth എന്നതാണ് ഹാഷ്ടാഗ്. സിനിമയുടെ മുദ്രാവാക്യവും അത് തന്നെയാണ്. കാർത്തികേയ2 


COMMERCIAL BREAK
SCROLL TO CONTINUE READING

 


നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമാണ് ചിത്രം. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രം ഒരു ത്രില്ലർ ഴോണറിൽ ഉള്ളതാണ്.ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേർ ആണ്.


Also Read: ദിലീപും അതിജീവിതയും ഒരേ ഗ്യാങ്... അപ്പോൾ ദിലീപ് അങ്ങനെ ചെയ്യുവോ? നടി ഗീതാ വിജയൻ


അഭിനേതാക്കൾ: നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ എന്നിവരെ കൂടാതെ ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് വേഷങ്ങളിലെത്തുന്നു.


കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ് സഹ നിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല നിർമ്മാതാക്കൾ: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ സംഗീതം: കാലഭൈരവ ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി കലാസംവിധാനം: സാഹി സുരേഷ് പിആർഒ: ആതിര ദിൽജിത്


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.