ഛായാ​ഗ്രാഹകനും സംവിധായകനുമായ തങ്കർ ബച്ചാൻ ഒരുക്കുന്ന പുതിയ ചിത്രമാണ് 'കരുമേഘങ്കൾ കലൈകിൻട്രന'. വ്യത്യസ്തങ്ങളായ ജീവിതഗന്ധിയായ പ്രമേയങ്ങൾക്ക് ദൃശ്യാവിഷ്ക്കാരം നൽകിയിട്ടുള്ള സംവിധായകനാണ് തങ്കർ ബച്ചാൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ, സെപ്റ്റംബർ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തങ്കർ ബച്ചാൻ ശക്തമായൊരു പ്രമേയവുമായി വീണ്ടും എത്തുന്നത്. ഭാരതി രാജ, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, അദിതി ബാലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 'അഴകി ',' സൊല്ല മറന്ത കഥൈ ' പള്ളിക്കൂടം ', അമ്മാവിൻ കൈപേശി ', തെൻട്രൽ ' എന്നീ സിനിമകൾ തങ്കർ ബച്ചാൻ ചെയ്തവയാണ്. ഇവ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയവയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

"രക്ത ബന്ധങ്ങളുടെ മഹത്വം വിളിച്ചോതുന്ന ഒരു ഇതിവൃത്തമാണ് 'കരുമേഘങ്കൾ കലൈകിൻട്രന ' എന്ന ചിത്രത്തിന്റേത്. പ്രേക്ഷകർ രസിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു. ഇതിൽ അതിഭാവുകത്വമില്ലാത്ത ജീവിതവും വൈകാരികതയുമുണ്ട്, നർമ്മവുമുണ്ട്. ഒരോ മക്കളും, കുടുംബവും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത്. ഭാരതിരാജാ, ഗൗതം വാസദേവ് മേനോൻ, അദിതി ബാലൻ എന്നിവർ കഥയിൽ ലയിച്ച് മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നതെന്ന് തങ്കർ ബച്ചാൻ പറഞ്ഞു.



Also Read: King Of Kotha Vs RDX Movie Box Office: കൊത്തയോ ആർഡിഎക്സോ? ബോക്സോഫീസ് കോടികൾ ആർക്ക്? കണക്കുകൾ


ഒട്ടേറെ പ്രഗത്ഭർ ചിത്രത്തിൻ്റെ അണിയറയിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ എസ്. എ. ചന്ദ്രശേഖർ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹാന, സഞ്ജീവി, സംവിധായകൻ ആർ. വി. ഉദയ കുമാർ, പിരമിഡ് നടരാജൻ, ഡൽഹി ഗണേഷ് എന്നീ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഏകാമ്പരമാണ് ക്യാമറ ചെയ്യുന്നത്. ബി.ലെനിൻ എഡിറ്റിംഗ് നിർവഹിക്കുന്നു. 'കവി പേരരശ് ' വൈരമുത്തുവും സംഗീത സംവിധായകൻ ജീ. വി. പ്രകാശ് കുമാറും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മുരളി സിൽവർ സ്റ്റാർ പിക്ചേഴ്സാണ് 'കരുമേഘങ്കൾ കലൈകിൻട്രന' കേരളത്തിൽ റിലീസ് ചെയ്യുന്നത്. സി.കെ.അജയ് കുമാർ, പി ആർ ഒ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.