ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാസർഗോൾഡിലെ ഗാനം പുറത്തുവിട്ടു.  'താനാരോ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നിരഞ്ജ് സുരേഷ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വൈശാഖ് സുഗുണൻ ആണ്. നിരഞ്ജ് സുരേഷ്, തങ്കച്ചൻ അഭി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാടൻ പാട്ട് ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കാസര് ഗോൾഡ്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസർഗോൾഡ്. മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമയാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്,  ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റു പ്രമുഖ താരങ്ങൾ.


ALSO READ: Poovan OTT RElease : ആന്റണി വർഗീസിന്റ് പൂവൻ ഉടൻ ഒടിടിയിലെത്തും; എപ്പോൾ, എവിടെ കാണാം?


കോ-പ്രൊഡ്യൂസർ-സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്,  കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ-ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.