Kathanar Movie: വെർച്വൽ പ്രൊഡക്ഷനിൽ ജയസൂര്യയുടെ `കത്തനാർ` ഒരുങ്ങുന്നു; അടുത്ത ഷെഡ്യൂൾ സെപ്റ്റംബറിൽ
ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുക്കുന്ന കത്തനാർ ഇന്ത്യൻ സിനിമാചരിത്രത്തിൽ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണ്.
ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഷൂട്ടിംഗ് സെപ്റ്റംബർ 5 മുതൽ ആരംഭിക്കുമെന്ന റിപ്പോർട്ട്. 120 ദിവസത്തെ ഷൂട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലാകാൻ ഒരുങ്ങുകയാണ് കത്തനാർ. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലമാണ്. ഹോം സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 9ാം നൂറ്റാണ്ടിലെ കഥയായതിനാൽ അതിനുള്ള പശ്ചാത്തലം ഒരുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ തന്നെ ടെക്നോളജിയുടെ കൂട്ടുപിടിച്ചാണ് കത്തനാരുടെ ചിത്രീകരണം. ഇതിന് പിന്നിൽ വലിയൊരു ടീ അണിനിരക്കുന്നുണ്ട്. ഏതൊക്കെ മരങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നതെന്ന് പഠിക്കാനുള്ള ബൊട്ടാണിക്കൽ റിസർച്ച് ടീം വരെ ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ ചിത്രങ്ങളിൽ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് ജയസൂര്യയുടെ 'കത്തനാര്‍' ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണിത്. സിനിമയുടെ ചില ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 75 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.രാമാനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം രാഹുൽ സുബ്രഹ്മണ്യം. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് ചിത്രീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...