പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കി. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി പ്രശസ്തരുടെ  സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിനോദ് കോവൂരും സുമിത്ത് എംബിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികൻ. അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രം നിർമിക്കുന്നത്.


ശിവജി ഗുരുവായൂർ, നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, ഫാറൂഖ് മലപ്പുറം, തേജസ്സ്, നിവിൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പാലക്കാടും വയനാടും കോഴിക്കോടുമായി ചിത്രീകരണം പൂർത്തിയാക്കിയ കട്ടപ്പാടത്തെ മാന്ത്രികനിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി നവാഗതരും അണിനിരക്കുന്നുണ്ട്.


ALSO READ: "ചിത്തിനി"യിലെ വീഡിയോ ഗാനം എത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ   നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ഈ സിനിമയിൽ അതിമനോഹരമായ ഒരു ഗാനം ആലപിക്കുന്നുണ്ട്.


സിബു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രബീഷ് ലിൻസി. വിപി ശ്രീകാന്ത് നായരുടെയും നെവിൻ ജോർജിന്റെയും വരികൾക്ക് സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്നാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. പ്രോജക്റ്റ് കോഡിനേറ്റർ- സലാം ലെൻസ് വ്യൂ. വിതരണം- മൂവി മാർക്ക്. പിആർഒ- എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.