കൊച്ചി: ശ്രീനിവാസനും, രജീഷ് വിജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം  'കീടം' ആദ്യമായി മലയാളം ടെലിവിഷൻ  പ്രേക്ഷകരിലേക്ക് എത്തുന്നു. ജൂലായ് 31 ന് 4 മണിക്ക് സീ കേരളം ചാനലിൽ ചിത്രം സംപ്രേഷണം ചെയ്യും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആയിരുന്നു. ചിത്രം ഇതിനോടകം തന്നെ സീ5 ൽ സംപ്രേക്ഷണം ആരംഭിച്ച് കഴിഞ്ഞു. മെയ് 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കീടം. ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടാൻ കഴിഞ്ഞത്. ഹാക്കിങ്ങും ആളുകളുടെ പ്രൈവസിയും ഒക്കെ ചർച്ച ചെയ്ത കൊണ്ടായിരുന്നു ചിത്രമെത്തിയത്.  സൈബര്‍ സെക്യരിറ്റി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന രാധികാ ബാലന് (രജീഷ വിജയന്‍) സൈബര്‍ ക്രൈമിലൂടെ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കീടം.  ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ റിജി നായർ ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും സംവിധായകനായ രാഹുൽ റിജി രാജ് തന്നെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുകയും സ്വകാര്യത എന്നത് ഓരോ വ്യക്തികള്‍ക്കും വളരെ വിലപ്പെട്ടതാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന സൈബര്‍ വിദഗ്ധയാണ് ചിത്രത്തിൽ രജീഷ് അവതരിപ്പിക്കുന്ന കഥാപാത്രം രാധികാ ബാലന്‍. ധനികനായ ഒരു വ്യക്തി സ്വന്തം ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ രാധികയ്ക്ക് വന്‍ പണം വാഗ്ദാനം ചെയ്യുന്നു. രാധിക അതിന് വഴങ്ങുന്നില്ല. തുടര്‍ന്ന് ഒരു കൂട്ടരില്‍ നിന്നും രാധികയ്ക്കും അച്ഛനും (ശ്രീനിവാസന്‍) നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തിന്റെയും അതിനെ ബുദ്ധി കൊണ്ട് നേരിടുന്നതിന്റെയും കഥയാണ് കീടം പറയുന്നത്.


ALSO READ: Keedam Movie OTT Release :രജീഷ വിജയന്റെ കീടം ഒടിടിയിലെത്തുന്നു; സീ 5 ൽ ഉടൻ റിലീസ് ചെയ്യും


ഇന്റര്‍നെറ്റിന്റെ ദോഷവശങ്ങളും അത് നന്മക്കായി എങ്ങനെ ഉപയോഗിക്കണമെന്നും കീടം വിശദമാക്കുന്നു. രജീഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവരെ കൂടാതെ വിജയ് ബാബു, രഞ്ജിത് ശേഖരന്‍ നായര്‍, ആനന്ദ് മന്മഥന്‍, മഹേഷ് നായര്‍, മണികണ്ഠന്‍ പട്ടാമ്പി, രാഹുല്‍ രജി നായര്‍, അര്‍ജ്ജുന്‍ രാജന്‍ തുടങ്ങിയുരും ചിത്രത്തില്‍ അണിനിരക്കുന്നു. ക്രൈം ത്രില്ലറിന്റെ എല്ലാ ആകാംക്ഷയും പ്രേക്ഷകരിൽ ജനിപ്പിക്കുന്ന തരത്തിലാണ് കീടം ഒരുക്കിയിരിക്കുന്നത്. രജീഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഖോ ഖോയ്ക്ക് ശേഷം രാഹുൽ സംവിധാനം ചെയ്ത ചിത്രമാണ് കീടം. സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍  എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിന്‍റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.


ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രാകേഷ് ധരനാണ്. സംഗീത സംവിധായകൻ സിദ്ധാർഥ്‌ പ്രതീപാണ്. വിനീത് വേണു, ജോം ജോയ്, ഷിന്‍റോ കെ എസ് എന്നിവരാണ് ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ. പ്രണവ് പി പിള്ള ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യുസറാണ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ്‌ വിഷ്ണു പി സി, സൗണ്ട് ഡിസൈൻ സന്ദീപ് കുരിശേരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.