കെങ്കേമം ചിത്രം റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലായ് 14ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കെങ്കേമത്തിന്റെ മ്യൂസിക് റൈറ്റ്സ് ടി സീരീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. കെങ്കേമം ചെറുപ്പക്കാരുടെ ആശയുടെ കഥയാണ്. ജീവിക്കാൻ വേണ്ടി പലതും നടത്തുകയും ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ദൈനംദിന ജീവിത തമാശകളുടെയും അതിലെ സീരിയസ്സായ ചില മുഹൂർത്തങ്ങളുടെയും നേർകാഴ്ചയാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂട്ടി, മോഹൻലാൽ, സണ്ണി ലിയോണീ ഫാൻസായ ഡ്യൂടും, ബഡിയും, ജോർജും തമ്മിലുള്ള ഫാൻ ഫൈറ്റിലൂടെ സഞ്ചരിക്കുന്ന പ്രമേയം പറയുന്നത് മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ്. 2018 മുതൽ 2023 വരെയുള്ള കോവിഡിന് മുൻപും പിൻപും കോവിഡ് സമയത്തും ഇവരെന്തു ചെയ്തു എന്നതും അതിലൂടെ വന്ന സൗഹൃദങ്ങളും, സൗഹൃദത്തിലൂടെ കിട്ടിയ പണികളും, അതിൽ നിന്നും ഉണ്ടാകുന്ന രസകരമായ വഴിത്തിരിവുകളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. സ്ത്രീകഥാപാത്രങ്ങൾ ഇല്ലാത്ത ചിത്രമാണ് കെങ്കേമം.


ALSO READ: Sheela Movie: സർവൈവൽ ത്രില്ലറുമായി രാഗിണി ദ്വിവേദിയുടെ 'ഷീല'; പുതിയ പോസ്റ്റർ പുറത്ത്


ഭഗത് മാനുവൽ, നോബി മാർക്കോസ്, ലെവിൻ സൈമൺ, സലിം കുമാർ, മക്ബൂൽ സൽമാൻ, സുനിൽ സുഗത, സാജു നവോദയ, മൻരാജ്, നിയാസ് ബക്കർ, ഇടവേള ബാബു, അരിസ്റ്റോ സുരേഷ്, ഷെജിൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ സംവിധായകൻ സിദ്ദിക്ക്, അജയ് വാസുദേവ്, എൻഎം ബാദുഷ തുടങ്ങിയവരും മിസ്റ്റർ വേൾഡ് ആയ ചിത്തരേഷ് നടേശനും വേഷമിടുന്നുണ്ട്.


നവാഗതനായ ഷാഹ്‌മോൻ ബി പറേലിൽ കഥയും, തിരക്കഥയും,  സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് ഉലഗനാഥാണ്. ജോസഫ് നെല്ലിക്കൽ ആർട്ട് നിർവ്വഹിക്കുന്നു, ലിബിൻ മോഹനൻ മേക്കപ്പും ഭക്തൻ മങ്ങാട് വസ്ത്രാലങ്കാരവും, സിയാൻ ശ്രീകാന്ത്   എഡിറ്റിങ്ങും ദേവേശ് ആർ നാഥ്‌ സംഗീതവും നിർവഹിച്ചിരിക്കുന്നു. 


ഹരിനാരായണൻ ബികെ ആണ് ചിത്രത്തിലെ രണ്ട് പാട്ടുകൾ രചിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റും ശ്രീനിവാസും ആലപിച്ചിരിക്കുന്ന ഗാനങ്ങൾ ഇപ്പോഴേ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. വിഎഫ്എക്‌സിന് ഒത്തിരി പ്രാധാന്യമുള്ള സിനിമയാണ് കെങ്കേമം. കൊക്കോനട്ട് ബഞ്ച് വിഎഫ്എക്സ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഫ്രാൻസിസ് സാബുവും കളറിസ്റ്റ് സുജിത് സദാശിവനും ആണ്. പിആർഒ- എംകെ ഷെജിൻ, അയ്മനം സാജൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.