രണ്ട് വമ്പൻ റിലീസുകളുണ്ടായിട്ടും ഈ ആഴ്ച തീയ്യേറ്ററുകളിൽ കാര്യമായ ചലനമൊന്നും തന്നെ ഉണ്ടായിട്ടില്ല.  മലയാളത്തൽ തന്നെ നാല് ചിത്രങ്ങളും രണ്ട് അന്യഭാഷ ചിത്രവുമാണ് റിലീസിന് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കള്ളനും ഭഗവതിയും, ജവാനും മുല്ലപ്പൂവും, ഹിഗ്വിറ്റ, ലെയ്ക്ക തുടങ്ങിയവയായിരുന്നു മലയാളം റിലീസുകൾ. ഇതിന് പുറമെ ചിമ്പുവിൻറെ പത്തു തല,നാനിയുടെ ദസറ എന്നിയായിരുന്നു എത്തിയ മറ്റ് ഭാഷ ചിത്രങ്ങൾ. 


കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകളിൽ 10 ലക്ഷം രൂപയാണ് നാല് മലയാളം ചിത്രങ്ങൾ നേടിയ ആദ്യ ദിന കളക്ഷൻ.എന്നാൽ ചിമ്പുവിൻറെ 10 തല രണ്ട് ദിവസം കൊണ്ട് 28 ലക്ഷവും, ദസറ 17 ലക്ഷവും കളക്ഷൻ നേടിയിട്ടുണ്ട്.


കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കളക്ഷൻ



 


മികച്ച പ്രതികരണം നേടുമെന്ന് കരുതിയ ഹിഗ്വിറ്റ പോലും കാര്യമായ മാറ്റം ഉണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ടുകൾ. വരുന്ന ദിവസങ്ങളിൽ കണക്കുകളിൽ മാറ്റം വന്നേക്കുമെന്നാണ് കരുതുന്നത്. എന്നാൽ മലയാളത്തിന് കിട്ടാത്തതിനേക്കാൾ കൂടുതൽ മറ്റ് ഭാഷ റീലിസുകൾക്ക് ലഭിക്കുന്നതിലും ഇൻഡസ്ട്രിയിൽ ചെറിയ ആശങ്കയുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.