Mumbai: Bollywood Diva മൗനി റോയ് ഉടന്‍ വിവാഹിതയാവുന്നു...   2022 ജനുവരിയില്‍ താരം വിവാഹിതയാവുമെന്നാണ്  സൂചന... 


COMMERCIAL BREAK
SCROLL TO CONTINUE READING

മിനിസ്ക്രീനില്‍ നിന്ന് വെള്ളിത്തിരയിലേയ്ക്ക് കുതിച്ച താരമാണ്  മൗനി റോയ് (Mouni Roy) തന്‍റെ വശ്യ സൗന്ദര്യം കൊണ്ട് ആരാധകരെ കീഴടക്കിയ മൗനി റോയ്  ഇപ്പോള്‍  വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്.   2022 ജനുവരിയില്‍ താരം വിവാഹിതയാവുമെന്നാണ്  നടിയുടെ സഹോദരന്‍ വിദ്യുത് റോയ്‌ സർക്കാർ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.  .


അടുത്തിടെയാണ് താരം തന്‍റെ ജന്മദിനം ആഘോഷിച്ചത്. അതിനു പിന്നാലെയാണ് ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്ത കൂടി പങ്കുവയ്ക്കുന്നത്.  അതായത് 2022 ജനുവരിയില്‍ മിസ്‌ മൗനി റോയ് മിസിസ് മൗനി ആയി മാറും...!! 


എന്നാല്‍,  മൗനി റോയ് യുടെ വിവാഹത്തിന്  (Mouni Roy Marriage) ഒരു മലയാളി ടച്ച് കൂടിയുണ്ട്. അതായത്  ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം നടക്കുക. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്.  


ഇരുവരുടെയും വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. വിവാഹ ചടങ്ങുകൾ ദുബായിലോ ഇറ്റലിയിലോ വച്ച്നടക്കുമെന്നാണ് സൂചന.  കൂടാതെ, സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടിയും ഒരുക്കുമെന്നാണ്  നടിയുടെ സഹോദരന്‍ വിദ്യുത് റോയ്‌ സർക്കാർ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.


Also Read: Mouni Roy വിവാഹിതയാകുന്നു, വരൻ സൂരജ് നമ്പ്യാർ


kyunki saas bhi kabhi bahu thi, devon ke dev mahadev എന്നീ സീരിയലുകളില്‍  ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ച  താരം  Naagin എന്ന സീരിയലിലൂടെയാണ് മുന്‍നിരയിലേയ്ക്ക് എത്തുന്നത്. 


Also Read: Engaged? വൈറലായി മൌനി റോയ് യുടെ (Mouni Roy) ഡയമണ്ട് മോതിരം ... Pics...


Gold എന്ന ചിത്രത്തിലൂടെയായിരുന്നു   മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.  രൺബീറും ആലിയയും മുഖ്യ കഥാപാത്രങ്ങളാവുന്ന  ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിൽ  മൗനി റോയ് ഒരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുള്ള  ഈ ബംഗാളി സുന്ദരിയുടെ ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലാവുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.