ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് 'കേരള ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര' ഇന്ന് (ജൂൺ 23) അർധരാത്രി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിൽ അജു വർഗീസ്, ലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജൂൺ, മധുരം എന്നീ ചിത്രങ്ങളൊരുക്കിയ അഹ്മദ് കബീറാണ് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായായ വെബ് സീരിസ് ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് കേരള ക്രൈം ഫയൽസ് നിർമിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണാത്മക പോലീസ് നടപടിക്രമങ്ങളുടെ ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുന്ന കേരള ക്രൈം ഫയൽസ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെയുള്ള ഭാഷകളിലാണ് പുറത്തിറക്കുന്നത്. ഉദ്വേഗജനകമായ പോലീസ് അന്വേഷണത്തിന്റെ കഥ പറയുന്ന വെബ് സീരീസിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒറിജിനൽ വെബ് സീരിസുകളോട് കിട പിടിക്കുന്ന തരത്തിലെ അവതരണവും ഈ വെബ് സീരീസിനെ മികച്ചതാക്കുമെന്ന് ഉറപ്പാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.


ALSO READ : 'അമ്മയ്ക്ക് ആശുപത്രിയില്‍വെച്ച് കുഞ്ഞു മാറിപ്പോയിരുന്നോ"; നർമ്മത്തിൽ പൊതിഞ്ഞ മധുരമനോഹരമോഹത്തിന്റെ പുതിയ ടീസര്‍


ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലും എത്തുന്നതെന്ന് ട്രെയിലറിൽ കാണിക്കുന്നുണ്ട്. ഷിജു പാറയിൽ വീട്, നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റർ എൻട്രിയല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ് പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്ന കണ്ടെത്തെലുകളിലേക്കാണ്. 'കേരളാ ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര' മികച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകിയിരുന്ന സൂചന.


ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സം​ഗീത സംവിധായകൻ. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍. കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് വെബ് സീരീസുകൾ. കഥാപാത്രങ്ങളുടെ വ്യത്യസ്ത മാനസികതലങ്ങള്‍ നിശ്ചിത സമയത്തില്‍ ചുരുക്കാതെ, വിശദമായി അവതരിപ്പിച്ച് കഥ ആഴത്തില്‍ പറയാന്‍ ഇതിലൂടെ സാധിക്കുമെന്ന് അഹമ്മദ് കബീര്‍ പറയുന്നു. 


പ്രൊഡക്ഷന്‍ വാല്യുവിലും ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് കേരള ക്രൈം ഫയല്‍സ് ഒരുക്കിയിരിക്കുന്നത്. കഥ നടക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും കേരള ക്രൈം ഫയല്‍സിന്റെ മേക്കിംഗും സ്റ്റോറി ടെല്ലിംഗും ഇന്ത്യയിലെ പ്രശസ്തമായ വെബ് സീരീസുകളോട് കിടപിടിക്കുന്ന രീതിയിലുള്ളതാണെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.