National Rural Livelihood Mission: നടത്തിപ്പിനായി 60.90 കോടി രൂപ
സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്
തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ 2021-22 വർഷത്തെ നടത്തിപ്പിനായി ആദ്യഗഡുവായി 60.90 കോടി രൂപ അനുവദിച്ചു. പ്രവർത്തനങ്ങൾ,പദ്ധതികൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. വിവരങ്ങൾ തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കാർഷിക മേഖലയിൽ സബ്സിഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ, തൊഴിൽ സംരംഭകത്വ പ്രോത്സാഹനം, മൈക്രോഫിനാൻസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ALSO READ : Covid 19 : ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് സർക്കാർ 210 കോടി രൂപയുടെ ധനസഹായം അനുവദിച്ചു
പൊതുവിഭാഗത്തോടൊപ്പം പട്ടികജാതി, പട്ടികവർഗ മേഖലയിലും പ്രത്യേക ഊന്നൽ നൽകിയാവും എൻ ആർ എൽ എം പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...