Kerala State Film Awards : കഠിനാധ്വാനത്തിന് ഫലമുണ്ടായെന്ന് ബിജു മേനോൻ; കൊവിഡില്ലായിരുന്നെങ്കിൽ ജോജി പിറവിയെടുക്കില്ലായിരുന്നുവെന്ന് ദിലീഷ് പോത്തൻ
Kerala State Film Awards : ആർക്കറിയാം എന്ന ചിത്രത്തിനാണ് മികച്ച നടനുള്ള അവാർഡ് ബിജുമേനോന് ലഭിച്ചത്.
തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നടൻ ബിജുമേനോൻ. കഠിനാധ്വാനത്തിനുള്ള ഫലമാണ് പുരസ്കാരം. സംവിധായകനും ചിത്രത്തിലെ മുഴുവൻ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നതായും ബിജു മേനോൻ പറഞ്ഞു. ആർക്കറിയാം എന്ന ചിത്രത്തിനാണ് മികച്ച നടനുള്ള അവാർഡ് ബിജുമേനോന് ലഭിച്ചത്. നായാട്ട്, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നിവയിലെ അഭിനയത്തിന് ജോജു ജോർജും അവാർഡിന് അർഹനായി.
സംവിധായകൻ സാനു ജോർജ് ആർക്കറിയാമിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ സംശയമുണ്ടായിരുന്നു. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ആദ്യം പരിഭ്രമം തോന്നി. എങ്കിലും പിന്നീട് അതിനെ വെല്ലുവിളിയായി ഏറ്റെടുത്തു. ടീം വർക്കാണ് നടന്നത്. സിനിമയിലെ മുഴുവൻ അണിയറ പ്രവർത്തകരും നല്ല രീതിയിൽ തന്നെ അതാത് റോളുകൾ കൈകാര്യം ചെയ്തു. അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും ബിജു മേനോന്റെ വാക്കുകൾ.
ALSO READ: Kerala State Film Awards 2022: ബിജു മേനോനും ജോജുവും മികച്ച നടന്മാർ, രേവതി നടി
ജോജി എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിന് മുഴുവൻ പേരോടും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു. കൊവിഡ് പ്രതിസന്ധി ഉണ്ടായിരുന്നപ്പോഴും നല്ല രീതിയിൽ തന്നെ സിനിമയെടുക്കാനും മികച്ച രീതിയിൽ തന്നെ സിനിമയുടെ ഭാഗമാകാനും സാധിച്ചു. കൊവിഡില്ലായിരുന്നെങ്കിൽ ജോജി പിറവിയെടുക്കില്ലായിരുന്നു. അവാർഡ് ലഭിച്ച സന്തോഷം ദിലീഷ് പോത്തനും പങ്ക് വെച്ചു.
52 മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ രണ്ട് താരങ്ങളാണ് മികച്ച നടനുള്ള പുരസ്കാരങ്ങൾ നേടിയത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജുമേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലൂടെ ജോജുവും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച നടിയായി ഭൂതകാലത്തിലെ അഭിനയത്തിലെ രേവതിയും തിരഞ്ഞെടുക്കപ്പെട്ടു. ഭൂതകാലത്തിൽ ഷെയിൻ നിഗത്തിന് അമ്മയായിട്ടാണ് രേവതി അഭ്രപാളിയിൽ എത്തിയത്. ജോജി എന്ന സിനിമയ്ക്ക് മികച്ച സംവിധായകനെയാണ് ദിലീഷ് പോത്തനിലൂടെ ലഭിച്ചത്. മികച്ച ചിത്രമായി ആവാസ് വ്യൂഹമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...