സംസ്ഥാനചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പൂര്‍ണമായി അവഗണിച്ചെന്ന് പരാതിയുമായി ട്രാൻസ് വുമൺ റിയ ഇഷ. ട്രാന്‍സ്‌ജെന്‍ഡര്‍/ സ്ത്രി വിഭാഗത്തില്‍ സ്ത്രീയായ ശ്രുതി ശരണ്യത്തിന് അവാര്‍ഡ് നല്‍കിയത് അനുചിതമാണെന്ന് അദേഴ്‌സ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഇഷ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രാന്‍സ് വിഭാ​ഗത്തിൻരെ നിരവധി സിനിമകള്‍ ഇക്കുറി നോമിനേഷന് നല്‍കിയിട്ടുണ്ട്. ഈ സിനിമകള്‍ എല്ലാം കണ്ടതിന് ശേഷം ആണോ ജൂറി അവാര്‍ഡ് നല്‍കിയത് എന്ന സംശയം ഉണ്ടെന്നും റിയ ഇഷ പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തിനെതിരെ കോടതിയെ സമീപിക്കും എന്നും റിയ ഇഷ പറഞ്ഞു.റിയ ഇഷ അഭിയിച്ച അദേഴ്‌സ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉണ്ടായിരുന്നു, ട്രാന്‍സ് വിഭാഗം പരിഗണിക്കപ്പെടുന്ന ഏക വിഭാഗം ഇതായിട്ടും ജൂറി പരിഗണന നല്‍കിയില്ല എന്നും അവാര്‍ഡ് പുനപരിശോധിക്കണം എന്നും റിയ ഇഷ ആവശ്യപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍/ സ്ത്രി എന്ന വിഭാഗം എടുത്ത് മാറ്റി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേകം അവാര്‍ഡ് നല്‍കണമെന്നും റിയ പറയുന്നു.


അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ മികച്ച ബാലതാരമായി മാളികപ്പുറം സിനിമയിലെ പ്രകടനത്തിന് ബാലതാരമായ ദേവനന്ദയ്ക്ക് പുരസ്കാരം നൽകാത്തിൽ വ്യാപക വിമർശനം ഉയർന്നു വന്നിരുന്നു. സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവ​ഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാലതാരം ദേവനന്ദ.


ALSO READ: 80 ലക്ഷം കാഴ്ച്ചക്കാരുമായി രജനിയുടെ "ജയിലർ" ടീസർ; ധ്യാനിന്റെ "ജയിലറി"നോ?


'പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കല്ലേ പുരസ്‌കാരം നല്‍കാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നുമാണ്' ദേവനന്ദ പുരസ്കാര പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിച്ചത്.


കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നയന്റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.