Kerala Theater Opening| ഇന്ന് തുറക്കും തീയ്യേറ്ററുകൾ, പക്ഷെ ആദ്യ ഷോ 28-ന്
അതേസമയം തീയ്യേറ്ററിൽ സാധാരണ പോലെ ആളുകളെ പ്രവേശിപ്പിക്കില്ല പകുതി സീറ്റുകളിൽ മാത്രമെ പ്രവേശനം ഉണ്ടാവുകയുള്ളു.
തിരുവനന്തപുരം: എല്ലാ ആശങ്കകൾക്കും കാത്തിരിപ്പിനുമൊടുവിൽ കേരളത്തിൽ തീയ്യേറ്ററുകൾ ഇന്ന് തുറക്കും. എല്ലാ ചർച്ചകളും അനുകൂലമായതോടെ തീയേറ്റർ തുറക്കൽ വേഗത്തിലായത്. തീയ്യേറ്റർ ഇന്ന് തുറന്നാലും ആദ്യത്തെ ഷോ 28-നായിരിക്കും. ഡോമിൻ.ഡി. സിൽവ സംവിധാനം ചെയ്യുന്ന സ്റ്റാർ ആണ് ആദ്യം പ്രദർശനത്തിനെത്തുന്ന ചിത്രം.
അതേസമയം തീയ്യേറ്ററിൽ സാധാരണ പോലെ ആളുകളെ പ്രവേശിപ്പിക്കില്ല പകുതി സീറ്റുകളിൽ മാത്രമെ പ്രവേശനം ഉണ്ടാവുകയുള്ളു. കൂടാതെ എത്തുന്നവർ രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം എന്ന് നിർബന്ധമുണ്ട്. ഇത് ആളുകളെ കുറച്ചേക്കുമെന്ന് ആശങ്കയുണ്ട്.
ൃസ്റ്റാർ കൂടാതെ ജെയിംബോണ്ട് ശ്രേണിയിലെ നോ ടൈം ടു ഡൈ, വെനം -2, എന്നിവയും പ്രദർശനത്തിനെത്തുന്നുണ്ട്. ദുൽഖറിൻറെ കുറുപ്പ് നവംബറിൽ റിലീസാകുന്നതോടെ ഏതാണ്ട് തീയ്യേറ്ററുകൾ സാധാരണ പോലെ സജീവമാകും എന്നാണ് വിലയിരുത്തുന്നത്.
അതിനിടയിൽ പൃഥിരാജ് ചിത്രങ്ങൾ പലതും ഒടിടിയിൽ പോകുന്നത് വിലക്കണമെന്ന് കാണിച്ച് തീയ്യേറ്റർ അസ്സോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ പൃഥിരാജ് നിലപാട് വ്യക്തമാക്കിയിട്ടില്ല. നിരവധി ചിത്രങ്ങൾ ഇതിനോടകം ഒടിടി എഗ്രിമെൻറ് ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. ഇതും ഒരു തരത്തിൽ പ്രതിസന്ധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.