Dhanush - Karthik Naren Movie Maran : അവന്റെ ആയുധം അവന്റെ ധൈര്യമാണ്; ധനുഷ്- കാർത്തിക്ക് നരേൻ ചിത്രം മാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ധനുഷും കാർത്തിക് നരേനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതാണ് മാരന്റെ ഏറ്റവും വലിയ പ്രത്യേകത. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 04:45 PM IST
  • താരത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി ആണ് ചിത്രത്തിൻറെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്‌തത്‌.
  • ചിത്രത്തിൻറെ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
  • ചിത്രത്തിൽ നായികയായി എത്തുന്നത് മാളവിക മേനോനാണ്.
  • ധനുഷും കാർത്തിക് നരേനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതാണ് മാരന്റെ ഏറ്റവും വലിയ പ്രത്യേകത.
Dhanush - Karthik Naren Movie Maran : അവന്റെ ആയുധം അവന്റെ ധൈര്യമാണ്;  ധനുഷ്- കാർത്തിക്ക് നരേൻ ചിത്രം മാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Chennai : ധനുഷ്- കാർത്തിക്ക് നരേൻ ചിത്രം മാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. സത്യാ ജ്യോതി ഫിലിംസാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. താരത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി ആണ് ചിത്രത്തിൻറെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്‌തത്‌. ചിത്രത്തിൻറെ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മാളവിക മേനോനാണ്.

ധനുഷും കാർത്തിക് നരേനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതാണ് മാരന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിൻറെ പോസ്റ്റർ കാർത്തിക് നരേൻ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു.  അവന്റെ ആയുധം അവന്റെ ധൈര്യമാണ് എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രത്തിൻറെ പോസ്റ്റർ പങ്ക് വെച്ചത്.

ALSO READ: Dhanush ന്റെ കർണൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തു

ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വരത്തൻ, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ  ഷറഫും സുഹാസും സംയുക്തമായി ആണ്. ധ്രുവങ്ങൾ പതിനാറ്, മാഫിയ ചാപ്റ്റർ വൺ, നരഗാസുരൻ  എന്നീ സിനിമകൾക്ക് ശേഷം കാർത്തിക് നരേന്റെ എറ്റവും പുതിയ ചിത്രമാണ്  മാരൻ.

ALSO READ: Movie Teaser: Dhanush ചിത്രമായ Jagame Thandhiram ന്റെ ടീസറെത്തി; സിനിമ Netflix ൽ റിലീസ് ചെയ്യും

ധനുഷിന്റെ 43 മത് ചിത്രമെന്ന പ്രത്യേകതയും മാരനുണ്ട്. ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ജിവി പ്രകാശാണ്. ഇതിന് മുമ്പ് ഒ ടി ടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്ത  ചിത്രം ജഗമേ തന്ദിരം വൻ ജനശ്രദ്ധ നേടിയിരുന്നു. ധനുഷിന്റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനും നിർമ്മാണം പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ നാനെ വരുവേൻ, ആയിരത്തിൽ ഒരുവൻ 2 തുടങ്ങിയ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News