കെജിഎഫ് താരം മോഹൻ ജുനേജ ബെംഗളൂരുവിൽ അന്തരിച്ചു
പ്രശസ്ത ഹാസ്യനടൻ കെജിഎഫ്-2 ഫെയിം മോഹൻ ജുനേജ അന്തരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ രോഗബാധിതനായിരുന്നു മോഹൻ ജുനേജ.
കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച കന്നഡ സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ രോഗബാധിതനായിരുന്നു മോഹൻ ജുനേജ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചിക്കബാണാവര സപ്തഗിരി ആശുപത്രിയിൽ വച്ചാണ് മരണം. മോഹൻ ജുനേജ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
കന്നഡയിൽ ജോഗി തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഇദ്ദേഹം വിസ്മയിപ്പിച്ചു. മോഹൻ ജുനേജ തമിഴ് , തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ഭഷകളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കെജിഎഫ് ചാപ്റ്റർ 2ൽ മോഹൻ ജുനേജയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ മധുമഗ എന്ന കഥാപാത്രത്തിലൂടെയാണ് ജുനേജ ചേലാട്ട അറിയപ്പെടുന്നത്.
നിരവധി കന്നഡ സിനിമകളിൽ ഹാസ്യനടനായി അഭിനയിച്ച അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്. ടിവി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹനന് അമ്മയും ഭാര്യയും രണ്ട് മക്കളുമുണ്ട്. കർണാടകയിലെ തുംകൂർ സ്വദേശിയായ മോഹൻ ജുനേജ ബംഗളൂരുവിലാണ് സ്ഥിരതാമസമാക്കിയത്. സംസ്‌കാരം ഇന്ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...