എന്താണോ പ്രതീക്ഷിച്ചത് അതിനപ്പുറം തരുന്ന ദൃശ്യവിസ്മയം. കെജിഎഫ് ചാപ്റ്റർ 1 തന്ന ഫീൽ കെജിഎഫ് ചാപ്റ്റർ 2ലും പ്രേക്ഷകർക്ക് ലഭിക്കും. പ്രശാന്ത് നീൽ പറഞ്ഞതുപോലെ തന്റെ എട്ട് വർഷത്തെ അധ്വാനം, പ്രേക്ഷകനെ മനസ്സിലാക്കി ചെയ്ത് വച്ച ചിത്രം. റോക്കി ഭായിക്ക് വലിയ മാറ്റമൊന്നും ഇല്ല. രോമാഞ്ചം കൊള്ളിക്കുന്നതിന് കയ്യും കണക്കുമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

റോക്കി ഭായിയുടെ സ്റ്റൈലും സ്വാഗും ഒരു രക്ഷയും ഇല്ലാത്തതാണ്. ഉറക്കം കളഞ്ഞ് പടം കാണാൻ വന്ന സിനിമ ആസ്വാദകരും ഡബിൾ ഹാപ്പി. സഞ്ജയ് ദത്തിന്റെ അധീരയുടെ പവർ റോക്കിയെ വിറപ്പിക്കുന്നുണ്ട്. ഇവിടെയാണ് പ്രശാന്ത് നീൽ സ്ക്രീൻപ്ലേ ബാലൻസിങ് ബുദ്ധിപൂർവം  ഒരുക്കിവച്ചിരിക്കുന്നത്. ഒരു കഥാപാത്രത്തെ പോലും വെറുതെ കൊണ്ടുവരാതെ പ്രാധാന്യത്തോടെ തന്നെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നു. ക്യാമറ, എഡിറ്റിങ്, സം​ഗീതം എല്ലാ മേഖലയിലും ചിത്രം മികവ് പുലർത്തിയിട്ടുണ്ട്.



ALSO READ: KGF 2 First half review: മാസ് രണ്ടിരട്ടി ശക്തിയോടെ; റോക്കി ഭായ് സ്ക്രീനുകളെ കത്തിച്ചുകൊണ്ടുള്ള വരവ്, ഹൈ വോൾട്ടേജ് മാസ്സ്


എത്ര കയ്യടി കൊടുത്താലും മതിയാവില്ല. ഒരു ഒഴുക്കിൽ പടം കണ്ട് കഴിഞ്ഞ് ക്ലൈമാക്സ് എത്തുമ്പോൾ ഓടിപ്പോകരുത്. അവിടെ നിങ്ങൾക്കായി ഒരു എക്സ്ട്രാ സസ്പെൻസ് ഒരുക്കിവച്ചിട്ടുണ്ട്. കാത്തിരുന്ന പടങ്ങൾ ഒക്കെ വലിയ പ്രതീക്ഷയിൽ വന്ന് നിരാശപ്പെടുത്തിയപ്പോൾ ഇത്രയും നാളത്തെ കാത്തിരിപ്പിനെ പൂർണമായി തൃപ്തിപ്പെടുത്തി എടുക്കുക എന്നത് നിസ്സാരമല്ല. ഇന്ത്യൻ സിനിമയിൽ കെജിഎഫ് ഒരു അത്ഭുത സൃഷ്ടിയാണെന്നതിൽ സംശയമില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.