ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റർ 2. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും പ്രേക്ഷകർ തിങ്ങി നിറഞ്ഞാണ് ചിത്രത്തിന്റെ ഓരോ പ്രദര്‍ശനവും. പുറത്തിറങ്ങി ഒരാഴ്ച  മാത്രം പിന്നിടുമ്പോൾ തെന്നിന്ത്യയിൽ 1.5 കോടിയിലേറെ ആളുകളാണ് സിനിമ കണ്ടത്. ക്യത്യമായി പറഞ്ഞാൽ കർണാടകയിൽ 40ലക്ഷവും തമിഴ്നാട്ടിൽ 30 ലക്ഷവും കേരളത്തിൽ 25 ലക്ഷവും ആന്ധ്രയിലും തെലുങ്കാനയിലുമായി 50 ലക്ഷത്തിലധികം ആളുകളാണ് തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത്. ബാഹുബലി 2വിനെ മറികടന്ന് ഒരു അന്യഭാഷ ചിത്രം കേരളത്തിൽ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷൻ കൂടിയാണ് കെജിഎഫ് 2 സ്വന്തമാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ഒരു തെന്നിന്ത്യൻ ചിത്രമായിട്ട് കൂടി 1.7 കോടിയിലേറെ  ആളുകൾ നോർത്ത് ഇന്ത്യയിൽ സിനിമ കണ്ടു. റോക്കി ഭായിയെ വിദേശ രാജ്യങ്ങളും ഏറ്റെടുത്തുവെന്ന് തെളിയിക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകൾ. വിദേശ മാർക്കറ്റുകളിൽ ചിത്രത്തിന്റെ കളക്ഷൻ 135 കോടി കടന്നു. ഒരു തെന്നിന്ത്യൻ ചിത്രം യുഎഇയിലും ജിസിസി രാജ്യങ്ങളിലും പുത്തൻ റെക്കോഡുകൾ സ്വന്തമാക്കുന്നത് ആവേശത്തോടെയാണ് ആരാധകർ കാണുന്നത്. ഈ ആഴ്ച അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മുന്നിലുള്ള രണ്ടു ചിത്രങ്ങളിൽ ഒന്നായി  കെജിഎഫ് ചാപ്റ്റർ 2. മലേഷ്യയിൽ ഈ ആഴ്ചയിൽ മുന്നിലുള്ള  ചിത്രമായി. 



റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ കെജിഎഫിന്റെ ഹിന്ദി പതിപ്പ് 270 കോടി കളക്ഷൻ നേടിയതായും റിപ്പോർട്ടുകളുണ്ട്.  ഒരാഴ്ച കൊണ്ട് ചിത്രം ആകെ നേടിയത് 800 കോടിയാണ്. പലയിടങ്ങളിലും കെജിഎഫ്  കൂടുതൽ സ്ക്രീനുകളിലേക്ക് പ്രദർശനത്തിന് ഒരുങ്ങുകയാണ്. തമിഴിനാട്ടിൽ 150 തിയേറ്ററുകളിൽ കൂടി ചിത്രം   പ്രദർശിപ്പിക്കും. 


സൂപ്പർ താരം യാഷ് നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്ത  കന്നട ചിത്രമാണ് കെജിഎഫ് 2.  മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളായി കെജിഎഫ് ഒന്നിന്റെ തുടര്‍ച്ചയായെത്തിയ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം റോക്കി ഭായിയായി എത്തിയ   യാഷിന്‍റെപ്രകടനം തന്നെയാണ്. സിനിമ ഗംഭീര  വിജയമാക്കിയതിൽ  പ്രേക്ഷകരോട് നന്ദി പറഞ്ഞ്  ഫേയ്സ്ബുക്കില്‍ ഒരു വീഡിയോയും യാഷ് പങ്കുവെച്ചു. ഒരു കൊച്ചു ഗ്രാമത്തിലുള്ള  ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യാഷ് വീഡിയോ ആരംഭിക്കുന്നത്. ''വലിയ ആത്മവിശ്വാസവും സ്വപ്‌നങ്ങളുമുള്ള കുട്ടിയായിരുന്നു അവൻ.  സ്വപ്‌നം കാണുന്ന കുട്ടിയെ ആളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ച് പരിഹസിച്ചു''. ഇന്നത്തെ വിജയത്തിന് സാക്ഷിയാകുമ്പോൾ കഥയിലെ ആ കുട്ടി താൻ തന്നെയാണെന്നായിരുന്നു യാഷ് പറഞ്ഞ കഥ.  നന്ദി വാക്കുകളിൽ മാത്രം ഒതുക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് യാഷ് വീഡിയോ അവസാനിപ്പിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.