ബാഹുബലിയും ആർആർആറും പിന്നിൽ; രാജമൗലി കാത്തുസൂക്ഷിച്ച റെക്കോർഡുകൾ പ്രശാന്ത് നീൽ ഇങ്ങ് എടുക്കുവാ; 6 ദിവസത്തിൽ കെജിഎഫ് 2 നേടിയത് 676 കോടി!
ഒരാഴ്‌ച പിന്നിട്ടിട്ടും തീയേറ്ററുകളിൽ ഹൗസ്‌ഫുൾ ഷോകൾ കൊണ്ട് നിറയുകയാണ് ചിത്രം
ആർക്കും പിടിച്ചുകെട്ടാനാകാത്ത തലത്തിലേക്കാണ് കെജിഎഫ് 2 തീയേറ്ററുകളിൽ മുന്നേറുന്നത്. കോവിഡിന്റെ പേടിയൊക്കെ മറന്ന് കുട്ടികളും കുടുംബങ്ങളും തീയേറ്ററുകളിലേക്ക് ഇരച്ചുകയറുന്ന കാഴ്ചയാണ് നടക്കുന്നത്. ഒരാഴ്‌ച പിന്നിട്ടിട്ടും തീയേറ്ററുകളിൽ ഹൗസ്‌ഫുൾ ഷോകൾ കൊണ്ട് നിറയുകയാണ് ചിത്രം. ഒരു തവണ കണ്ടവർ വീണ്ടും വീണ്ടും കാണാനായി തീയേറ്ററിലേക്ക് പോകുന്ന കാഴ്ചയും കാണാം.
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സംവിധായകൻ രാജമൗലി കാത്തുസൂക്ഷിച്ചിരുന്ന റെക്കോർഡ് കെജിഎഫ് 2ലൂടെ പ്രശാന്ത് നീൽ കൊണ്ടുപോയിരിക്കുകയാണ്. 6 ദിവസങ്ങൾക്ക് ശേഷമുള്ള കളക്ഷൻ റെക്കോർഡിലാണ് ചരിത്രം കുറിച്ചിരിക്കുന്നത്. 6 ദിവസം കൊണ്ട് ലോകമെമ്പാടും കെജിഎഫ് 2 നേടിയത് 676 കോടി രൂപയാണ്. എന്നാൽ രാജമൗലിയുടെ തന്നെ ചിത്രങ്ങളായ ബാഹുബലി1 6 ദിവസം കൊണ്ട് 650 കോടിയും ആർആർആർ 6 ദിവസം കൊണ്ട് 668 കോടിയുമാണ് നേടിയത്. ഈ റെക്കോർഡാണ് ഇപ്പോൾ കെജിഎഫ് 2 തിരുത്തിക്കുറിച്ചിരിക്കുന്നത്.
കെജിഎഫ് 2 എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് സംവിധായിക സുധ കൊങ്കരയുമായി അടുത്ത ചിത്രം പ്ലാൻ ചെയ്തിരിക്കുകയാണ്. സംവിധായകൻ പ്രശാന്ത് നീൽ 'സലാർ' എന്ന ചിത്രത്തിലേക്കാണ് കടക്കുന്നത്. പ്രഭാസാണ് ചിത്രത്തിലെ നായകൻ. പൃഥ്വിരാജ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...