റിലീസ് ആയി ആറാഴ്ച പിന്നിടുമ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ് കെജിഎഫ് 2. കെജിഎഫ് 2ന്റെ ബോക്സ് ഓഫീസ് കളക്ഷൻ എടുത്ത് നോക്കിയാൽ മനസിലാകും എത്രത്തോളം വിജയം ഈ ചിത്രം നേടിക്കഴിഞ്ഞുവെന്ന്. വമ്പൻ സിനിമകളെയെല്ലാം പിന്നിലാക്കി കൊണ്ടാണ് കെജിഎഫ് 2ന്റെയും റോക്കി ഭായിയുടെയും മുന്നേറ്റം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെജിഎഫ് 2 ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രം. പുതിയ റിപ്പോർട്ടുകൾ പ്രകാരം 1200 കോടി കടന്നിരിക്കുകയാണ് കെജിഎഫ് 2ന്റെ ബോക്സ് ഓഫീസ് കളക്ഷൻ. ഇതുവരെ 1204.37 കോടിയാണ് ആ​ഗോള തലത്തിൽ ചിത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണ് കെജിഎഫ് 2. 


Also Read: KGF 2: കെജിഎഫ് 2ലെ ആ പ്രണയ ​ഗാനം, മെഹബൂബ വീഡിയോ ​ഗാനം പുറത്തുവിട്ടു


അതേസമയം, കെജിഎഫിന്റെ മൂന്നാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. 2022 ഒക്ടോബറിന് ശേഷം മൂന്നാം ഭാ​ഗം ആരംഭിക്കുമെന്നാണ് നിർമാതാവ് വിജയ് കിരഗന്ദൂര്‍ പറയുന്നത്. 2024ല്‍ ചിത്രം റിലീസ് ചെയ്യാൻ ശ്രമിക്കുന്നതായും വിജയ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ‌മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് നിർമാതാവ് പറഞ്ഞു.


ഏപ്രിൽ 14നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ആയത്. കെജിഎഫ് ആദ്യ ഭാ​ഗത്തിനൊപ്പമോ അതിന് മുകളിലോ ആയിരുന്നു റിലീസിനെത്തും മുൻപ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തില്‍ അധീര എന്ന പ്രതിനായക വേഷത്തിലെത്തുന്നത് സഞ്ജയ് ദത്ത് ആണ്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.