കൊച്ചി : ബോക്സ്ഓഫീസിൽ കളക്ഷനുകൾ തൂത്തുവാരിയ കെജിഎഫ് ചാപ്റ്റർ 2 വേൾഡ് ടെലിവിഷൻ പ്രീമിയറിനായി ഒരുങ്ങുന്നു. സെപ്റ്റംബർ നാലിന് സീ കേരളം ചാനലിലൂടെ വൈകിട്ട് ഏഴ് മണിക്ക് ചിത്രത്തിന്റെ മലയാളം പതിപ്പ് ആദ്യമായി സംപ്രേഷണം ചെയ്യും. കോളാർ ഗോൾഡ് ഫീൽഡ്‌സിലെ കണക്കില്ലാത്ത സ്വർണ്ണശേഖരത്തിന്റെയും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെയും കാവൽക്കാരനായ റോക്കി ഭായിയുടെ വീരചരിതങ്ങൾ ഇനി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ സീ കേരളത്തിലൂടെ കാണാം


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 14ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫീസിൽ ആയിരം കോടിയാണ് സ്വന്തമാക്കിയത്. ആദ്യ ദിനം തന്നെ കെജിഎഫ്2 നേടിയത് 135 കോടി രൂപയാണ്. ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടി രൂപയിൽ താഴെയാണ്. പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം, രാജമൗലിയുടെ ആർആർആർ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് റിക്കോർഡ് വരെ ഭേദിച്ചിരുന്നു. കേരളത്തിൽ ഏറ്റവും വലിയ ഫസ്റ്റ് ഡെ കളക്ഷൻ നേടിയ ചിത്രമെന്ന് റിക്കോർഡും കെജിഎഫ് 2 സ്വന്തമാക്കിയുരന്നു. 


ALSO READ : Mei Hoom Moosa: 'മേ ഹൂം മൂസ' ഉടൻ പ്രേക്ഷകരിലേക്ക്; പുതിയ പോസ്റ്റർ പങ്കുവെച്ച് സുരേഷ് ​ഗോപി



സിനിമയുടെ ആദ്യ ഭാഗം കെജിഎഫ് എന്ന ചിത്രത്തിന് ശേഷമാണ് റോക്കിങ് സ്റ്റാർ യഷിന് പാൻ ഇന്ത്യൻ തലത്തിൽ സ്റ്റാർ വാല്യു ലഭിക്കുന്നത്.  യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ആദ്യ ഭാഗത്തിന് ക്യാമറ ചലിപ്പിച്ച ഭുവൻ ഗൗഡയാണ് കെജിഎഫ് 2ന്റെയും ഛായഗ്രഹകൻ. രവി ബസ്രൂർ തന്നെയാണ് ഇരുഭാഗങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. 19കാരനായ ഉജ്ജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റർ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.