KGF Chapter 2: കെജിഎഫ്-2 ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം ആമസോൺ പ്രൈമിൽ
ഈ മാസം ഏപ്രിൽ 14-നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്
വമ്പൻ വിജയത്തിന് ശേഷം കെജിഎഫ്-2 ൻറെ ഒടിടിറ റിലീസ് തീയ്യതിയും പ്രഖ്യാപിച്ചു. നേരത്തെ ആമസോൺ പ്രൈം ചിത്രത്തിൻറെ അവകാശം സ്വന്തമാക്കിയിരുന്നു. നിലവിലെ വിവരങ്ങൾ പ്രകാരം ചിത്രം മെയ് 27 മുതലാണ് നാല് ഭാഷകളിലും ഒടിടിയിൽ എത്തുന്നത്. 150 കോടിക്കാണ് ചിത്രത്തിൻറെ അവകാശം ആമസോൺ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിനോടൊപ്പം ചിത്രം സീ-5ലും റിലീസിന് എത്തും.
ഈ മാസം ഏപ്രിൽ 14-നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ 135 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിൻറെ ആകെ ബജറ്റ് 100 കോടി രൂപയിൽ താഴെയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ഇതിന് മുൻപ് റിലീസായ ആർആർആർൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് റിക്കോർഡ് ഭേദിച്ചിരുന്നു. കേരളത്തിൽ ഏറ്റവും വലിയ ഫസ്റ്റ് ഡെ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും കെജിഎഫ് 2-ന് തന്നെയായിരുന്നു.
Also Read : Bigg Boss Malayalam Season 4 : ബിഗ് ബോസ് വീട്ടിലെ ചീത്തവിളി; അവസാന താക്കീതുമായി മോഹൻലാൽ
കെജിഎഫിൻറെ ഹിന്ദി പതിപ്പിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹിന്ദി ബോക്സോഫീസിൽ 250 കോടി രൂപയാണ് ചിത്രം നേടിയത്. ഒരാഴ്ചക്കുള്ളിൽ 250 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രം കൂടിയാണിത്.
Also Read: സൂരറൈ പോട്ര് ഹിന്ദി പതിപ്പിൽ 'അക്ഷയ്കുമാർ' നായകൻ; ചിത്രത്തിൻറെ ഷൂട്ടിങ്ങ് ഉടൻ
യഷിനെ കൂടാതെ ശ്രീനിധി ഷെട്ടി,സഞ്ജയ് ദത്ത് രവീന ടാൻഡൻ, അർച്ചൻ ജോയിസ്, അനന്ത് നാഗ്,രാമചന്ദ്ര രാജു, പ്രകാശ് രാജ്, സോനു, ബിഎസ് അവിനാശ്, മാസ്റ്റർ അൻമോൾ,ശരൺ ശക്തി എന്നിവരാണ് ചിത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...