ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, അർജുൻ അശോകൻ എന്നിവർ  കേന്ദ്ര കഥാപാത്രമായി എത്തുന്ന ഖാലിപേഴ്സ് ഓഫ് ബില്യണേഴ്സ് എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. ചിത്രം മാർച്ച് 10ന് തിയറ്ററുകളിൽ എത്തും. അന്‍പതിലധികം ടെലിവിഷന്‍ പ്രോഗ്രാമുകളും നിരവധി പരസ്യങ്ങളൂം സംവിധാനം ചെയ്യുകയും ലിജോ ജോസ് പല്ലിശ്ശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയും ചെയ്ത മാക്സ്‌വെല്‍ ജോസ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഖാലി പഴ്സ് ഓഫ് ബില്ല്യ്ണയേര്‍സ്. മാക്സ്വെൽ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, തന്‍വി റാം എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ജഗദീഷ്, രമേഷ് പിഷാരടി, മേജര്‍ രവി, രഞ്ജിനി ഹരിദാസ്, ധര്‍മജന്‍, സരയു, ലെന, ഇടവേള ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


ALSO READ : Karikku Series : 'അഞ്ച് ദിവസത്തിനുള്ളിൽ കല്യാണം കഴിക്കണം'; 'പ്രിയപ്പെട്ടവൻ പീയുഷ്' കരിക്കിന്റെ പുതിയ വെബ് സീരിസ്; ടീസർ പുറത്ത്



ചെറുപ്പം മുതല്‍ ദാസനും വിജയനുമെന്ന വിളിപ്പേര് നേടിയ സുഹൃത്തുക്കളായ ബിബിന്‍ ദാസും, ബിബിന്‍ വിജയനും സ്വന്തമായി ബിസിനസ് തുടങ്ങുകയെന്ന സ്വപ്നവുമായി നടക്കുന്ന ഐടി പ്രൊഫഷണലുകളായ യുവാക്കളാണ്. വിജയനെ ധ്യാന്‍ ശ്രീനിവാസനും ദാസനെ അജു വര്‍ഗ്ഗീസും അവതരിപ്പിക്കുന്നു. വിജയന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നിധിയെന്ന കഥാപാത്രത്തെ തന്‍വി റാം അവതരിപ്പിക്കുന്നു. ദാസന്‍റെയും വിജയന്‍റെയും  സ്വപ്നത്തിലേക്കുള്ള യാത്രയും നേരിടേണ്ടിവരുന്ന തടസ്സങ്ങളുമാണ് ഖാലി പഴ്സ് ഓഫ് ബില്ല്യ്ണയേര്‍സ് പറയുന്നത്.


മെല്ലെ, ഈഡന്‍ ഗാര്‍ഡന്‍, കോലുമിട്ടായി, ചെമ്പരത്തി, ലവ് 24 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് അനിമയാണ് ഖാലി പഴ്സ് ഓഫ് ബില്ല്യ്ണയേര്‍സ് ക്യാമറയില്‍ പകര്‍ത്തുന്നത്. സുഡാനി ഫ്രം നൈജീരിയ, ഗ്രേറ്റ് ഫാദര്‍, കെട്ട്യോളാണ് എന്‍റെ മാലാഖ, കപ്പേള എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നൗഫല്‍ അബ്ദുള്ളയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.


പ്രകാശ് അലക്സാണ്ടറാണ് ഈ ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത്. അനിലാലാണ് ഗാനങ്ഗള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. പി.എസ്.വിദ്യാധരന്‍ മാസ്റ്രര്‍, സുജാത, വിനീത് ശ്രീനിവാസന്‍, തമിഴില്‍ ശ്രദ്ധേയനായ അന്തോണി ദാസന്‍, റാപ്പറായ ജോസെലിന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് മീര മാക്സ്. റോയല്‍ ബഞ്ച എന്‍റര്‍ടയിന്‍മെന്‍റ് ബാനറില്‍ അനു ജൂബി ജെയിംസ്, അഹമദ് റൂബിന്‍ സലിം, നഹാസ് ഹസ്സന്‍ എന്നിവരാണ് ഖാലി പഴ്സ് ഓഫ് ബില്ല്യ്ണയേര്‍സ് നിര്‍മ്മിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.