Karikku Series : 'അഞ്ച് ദിവസത്തിനുള്ളിൽ കല്യാണം കഴിക്കണം'; 'പ്രിയപ്പെട്ടവൻ പീയുഷ്' കരിക്കിന്റെ പുതിയ വെബ് സീരിസ്; ടീസർ പുറത്ത്

Priyapettavan Piyush Karikku New Web Series : സാമർത്ഥ്യ ശാസ്ത്രം  എന്ന പരമ്പരയ്ക്ക് ശേഷമെത്തുന്ന കരിക്കിന്റെ പുതിയ വെബ് സീരിസാണ് പ്രിയപ്പെട്ടവൻ പീയുഷ്

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 09:40 PM IST
  • മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇറങ്ങിയ സാമർത്ഥ്യ ശാസ്ത്രത്തിന് ശേഷമെത്തുന്ന പുതിയ വെബ് സീരിസാണ് പ്രിയപ്പെട്ടവൻ പീയുഷ്.
  • ആനന്ദം ഫെയിം അന്നു ആന്റണി, മാല പാർവതി തുടങ്ങിയ സിനിമ താരങ്ങളും പുതിയ വെബ് സീരിസിൽ എത്തുന്നുണ്ട്.
  • നവാഗതനായ ​ഗൗതം സൂര്യയാണ് വെബ് സീരിസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്
Karikku Series : 'അഞ്ച് ദിവസത്തിനുള്ളിൽ കല്യാണം കഴിക്കണം'; 'പ്രിയപ്പെട്ടവൻ പീയുഷ്' കരിക്കിന്റെ പുതിയ വെബ് സീരിസ്; ടീസർ പുറത്ത്

കുറഞ്ഞക്കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരരായി മാറിയ കരിക്ക് ടീമിന്റെ പുതിയ സീരീസിന്റെ ടീസർ പുറത്ത് വിട്ടു. കരിക്ക് ടീമിലെ പ്രധാനികളായ ജീവൻ സ്റ്റീഫനും കിരൺ വിയ്യത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ വെബ് സീരിസിന് പ്രിയപ്പെട്ടവൻ പീയുഷ് എന്നാണ്. ഇരുവർക്കും പുറമെ ആനന്ദം ഫെയിം അന്നു ആന്റണി, മാല പാർവതി തുടങ്ങിയ സിനിമ താരങ്ങളും പുതിയ വെബ് സീരിസിൽ എത്തുന്നുണ്ട്. നവാഗതനായ ​ഗൗതം സൂര്യയാണ് വെബ് സീരിസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇറങ്ങിയ സാമർത്ഥ്യ ശാസ്ത്രത്തിന് ശേഷമെത്തുന്ന പുതിയ വെബ് സീരിസാണ് പ്രിയപ്പെട്ടവൻ പീയുഷ്. അഞ്ച് ദിവസത്തിനുള്ളിൽ ഒരാൾ കല്യാണം കഴിക്കാൻ ഒരുങ്ങുന്നതും അതിലൂടെ തന്റെ പഴയ കാമുകമാരെ ബന്ധപ്പിക്കുന്നതാണ് പരമ്പരയുടെ ഉള്ളടക്കം എന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ ടീസർ ഒരുക്കിയിരിക്കുന്നത്. 

ALSO READ : Enkilum CHandrike OTT Update : എങ്കിലും ചന്ദ്രികേ ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ജീവൻ, കിരൺ, മാല പാർവതി, അന്നു എന്നിവർക്ക് പുറമെ കനി കുസൃതി, വിഷ്ണു വിറ്റ്സ്, ആൻ സീം, അഫ്രീന അസ്സാ, അനഘ അശോക്, ജയരാജ് വാര്യയർ, അനൂപ് മോഹൻദാസ്, ദേവകി രാജേന്ദ്രൻ, ശ്രീനാഥ് ബാബു, അശ്വതി പിള്ള, ലബാൻ റാണെ, നജ്ജ അബ്ദുൽ കരീം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കരിക്ക് അവതരിപ്പിക്കുന്ന വെബ് സീരിസ് നിർമിക്കുന്നത് കരിക്കിന്റെ സ്ഥാപകനായ നിഖിൽ പ്രസാദാണ്, വിഷ്ണു ടി ആറാണ് വെബ് സീരിസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മാളവിക വിഎനാണ് എഡിറ്റർ. ആർദ്ര വിഎസിന്റെയും മാത്തന്റെയും വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് റിതു വൈശാഖാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News