ആശാ ശരത്തും മകള്‍ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഖെദ്ദയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. മൊബൈലിലൂടെ വരുന്ന ഒരു പ്രണയവും, തുടർന്നുണ്ടാകുന്ന പ്രശ്‍നങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാകുന്നത്. സോഷ്യൽ മീഡിയയുടെ ദുരുപയോഗമാണ് ചിത്രം പറയുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഖെദ്ദ. ആശാ ശരത്തിന്റെ മകളുടെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും ഖെദ്ദയ്ക്കുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയിൽ ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജീവിതത്തിൽ എന്ന പോലെ സിനിമയിലും അമ്മയും മകളുമായാണ് ആശാ ശരത്തും മകളും എത്തുന്നത് എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്.  ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.  ശ്രീവത്സൻ ജെ മേനോൻ ഈണമിട്ട് മനോജ്‌ കുറൂർ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.


ALSO READ: ഖെദ്ദയിലെ ആദ്യ ഗാനം എത്തി; ആശാ ശരത്തിൻറെ മകളുടെ അരങ്ങേറ്റ ചിത്രം


മനോജ്‌ കാനയാണ് സിനിമയുടെ സംവിധായകൻ. തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെയാണ്. പ്രതാപ് പി നായർ കാമറ കൈകാര്യം ചെയ്യുന്നു. ബിജിപാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.