ഖെദ്ദയിലെ ആദ്യ ഗാനം എത്തി; ആശാ ശരത്തിൻറെ മകളുടെ അരങ്ങേറ്റ ചിത്രം

ശ്രീവത്സൻ ജെ മേനോൻ ഈണമിട്ട് മനോജ്‌ കുറൂർ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 08:37 PM IST
  • മനോജ്‌ കാനയാണ് സിനിമയുടെ സംവിധായകൻ
  • തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെയാണ്
  • കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തും
ഖെദ്ദയിലെ ആദ്യ ഗാനം എത്തി; ആശാ ശരത്തിൻറെ മകളുടെ അരങ്ങേറ്റ ചിത്രം

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീവത്സൻ ജെ മേനോൻ ഈണമിട്ട് മനോജ്‌ കുറൂർ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സിനിമയിൽ ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മാത്രമല്ല ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രേത്യേകതയും സിനിമയ്ക്കുണ്ട്. ജീവിതത്തിൽ എന്ന പോലെ സിനിമയിലും അമ്മയും മകളുമായാണ് അവർ എത്തുന്നത് എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്.

ALSO READ : Gold Movie : അവസാനം അൽഫോൺസ് പുത്രന്റെ ഗോൾഡ് തിയറ്ററുകളിലേക്ക്; റിലീസ് തീയതിയിൽ 'ട്വിസ്റ്റിന്' സാധ്യതയെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

മനോജ്‌ കാനയാണ് സിനിമയുടെ സംവിധായകൻ. തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെയാണ്. പ്രതാപ് പി നായർ കാമറ കൈകാര്യം ചെയ്യുന്നു. ബിജിപാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News