സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ വെളളിത്തിരയിൽ ശ്രദ്ധേയയായ രജിഷ വിജയന്റെ 'ഖോ ഖോ' എന്ന സ്പോർട്‍സ് ഡ്രാമ ചിത്രം ആമസോൺ പ്രൈമിൽ എത്തി. മാത്രമല്ല ആമസോണിന് പുറമെ സൈന പ്ലേ, സിംപളി സൗത്ത്, ഫിൽമി എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും ചിത്രം സ്ട്രീമിംഗ് ചെയ്യുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പി ആർ അരുൺ സംവിധാനം ചെയ്ത ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം വീണ്ടുമൊരു സ്പോർട്സ് ചിത്രത്തിന്റെ ഭാഗമാവുകയാണ് രജിഷ. കോവിഡ് തരംഗം രണ്ടാമതും അലയടിച്ചപ്പോൾ തിയേറ്ററുകളിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തി വെക്കേണ്ടി വന്നു. ഈയിടെയാണ് 'ഖോ ഖോ' പ്രീമിയർ ഷോ ഏഷ്യാനെറ്റ് ചാനലിലൂടെ സംപ്രേഷണം ചെയ്തത്.


ALSO READ: തന്നെക്കാള്‍ മുതിര്‍ന്ന കഥാപാത്രത്തിനൊപ്പം പ്രവേശനോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് രമേശ് പിഷാരടി, വൈറലായി ഫേസ്ബുക്ക് കുറിപ്പ്


അതിന് ശേഷമാണ് ചിത്രത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ തന്റെ ഫേസ്ബുക്കിലൂടെ ഒടിടി റിലീസിന്റെ കാര്യം അറിയിച്ചത്.  'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിന് 2017ൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ രാഹുൽ റിജി നായർ 'ഖോ ഖോ യിൽ മികച്ചൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.


ALSO READ: Jagame Thandhiram : ഒറിജനൽ ഗ്യാങ്സ്റ്ററായി ധനുഷ്, കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയ്ലർ


ഒരു ഖൊ ഖൊ പരിശീലകയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ രജിഷ വിജയനൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖർ നായർ, വെട്ടുകിളി പ്രകാശ് തുടങ്ങിയ താരങ്ങളും ഉണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ടോബിൻ തോമസും, അജയ് അജുവും ചേർന്നാണ്. സിദ്ദാർത്ഥാ പ്രതീപിന്റേതാണ് സംഗീതം. ഇന്ത്യയിലെ പരമ്പരാഗതമായ ഗെയ്മാണ് 'ഖോ ഖോ. പാലക്കാട് ജില്ലയിലെ കാടാങ്കോടും കൊട്ടേക്കാടും ഈ കളിക്ക് പേര് കേട്ട നാടാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.