തന്നെക്കാള്‍ മുതിര്‍ന്ന കഥാപാത്രത്തിനൊപ്പം പ്രവേശനോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് രമേശ് പിഷാരടി, വൈറലായി ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാനത്ത്  പുതിയ  അധ്യയന വര്‍ഷത്തിന്  തുടക്കമായി.  കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍  കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ  വിക്ടേഴ്‌സ് ചാനല്‍ വഴിയും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയുമുള്ള  ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഈ വര്‍ഷവും  തല്‍ക്കാലം ലഭിക്കുക.....

Written by - Zee Malayalam News Desk | Last Updated : Jun 1, 2021, 04:36 PM IST
  • മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം അധ്യയന വര്‍ഷത്തിന്‍റെ പ്രാരംഭ ദിവസം എല്ലാംകൊണ്ടും ഒരു ഓര്‍മ്മ പുതുക്കലാണ്... തങ്ങളുടെ കുട്ടിക്കാലം ഓര്‍മ്മിക്കാനൊരു ദിവസം...
  • അത്തരമൊരു ഓര്‍മ്മപുതുക്കല്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയ ഹാസ്യ താരം രമേശ് പിഷാരടി.
തന്നെക്കാള്‍ മുതിര്‍ന്ന കഥാപാത്രത്തിനൊപ്പം  പ്രവേശനോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് രമേശ് പിഷാരടി, വൈറലായി ഫേസ്ബുക്ക് കുറിപ്പ്

Kochi: സംസ്ഥാനത്ത്  പുതിയ  അധ്യയന വര്‍ഷത്തിന്  തുടക്കമായി.  കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍  കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ  വിക്ടേഴ്‌സ് ചാനല്‍ വഴിയും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയുമുള്ള  ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഈ വര്‍ഷവും  തല്‍ക്കാലം ലഭിക്കുക.....

പുത്തന്‍ യൂണിഫോമും, കുടയും, ബാഗും ഒന്നുമില്ലാതെയാണ് ഇക്കുറി  ലക്ഷക്കണക്കിന്‌ കുരുന്നുകള്‍ അക്ഷരമുറ്റ ത്തേയ്ക്ക്  പിച്ചവച്ചത്.  സ്കൂള്‍ തുറക്കുമ്പോള്‍ ഒപ്പമെത്തുന്ന കാലവര്‍ഷവും ഇക്കുറി രണ്ടു ദിവസം വൈകിയാണ് എത്തുക... 

മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം അധ്യയന വര്‍ഷത്തിന്‍റെ പ്രാരംഭ  ദിവസം എല്ലാംകൊണ്ടും ഒരു ഓര്‍മ്മ പുതുക്കലാണ്...  തങ്ങളുടെ കുട്ടിക്കാലം ഓര്‍മ്മിക്കാനൊരു ദിവസം...  സ്വന്തം കുരുന്നുകളെ അണിയിച്ചൊരുക്കി  സ്കൂളില്‍ എത്തിയ്ക്കുമ്പോള്‍ മനസ്സ് വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പാഞ്ഞിട്ടുണ്ടാകും...!!

അത്തരമൊരു ഓര്‍മ്മപുതുക്കല്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്  മലയാളികളുടെ പ്രിയ ഹാസ്യ താരം  രമേശ് പിഷാരടി.

തന്‍റെ ആദ്യത്തെ  ചോറുപാത്രത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം  പുതിയ അധ്യയന വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്...  തന്നേക്കാള്‍ മുതിര്‍ന്ന കഥാപാത്രമായാണ്  ചോറുപാത്രത്തെ പിഷാരടി പരിചയപ്പെടുത്തുന്നത്.  താന്‍ ഉപയോഗിക്കുന്നതിന് മുന്‍പ്  സഹോദരങ്ങളും ഉപയോഗിച്ചതാണ്, അതിനാല്‍  ഈ കഥാ'പാത്രം' തന്നെക്കാള്‍ മൂത്തതാണ് എന്നാണ് പിഷാരടി പറയുന്നത്.

"കാലത്തിന്‍റെ  പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍ ... ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു. കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നു", പിഷാരടി കുറിച്ചു.

സംസ്ഥാനം ഇന്ന് മറ്റൊരു പ്രവേശനോത്സവം ആഘോഷിക്കുമ്പോള്‍  ആശംസകളുമായി താരങ്ങള്‍ പലരും രംഗത്തെത്തിയിരുന്നു....

ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:-

എന്‍റെ ആദ്യത്തെ ചോറ് പാത്രം (എനിക്ക് മുന്‍പ് എന്‍റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ'പാത്രം' എന്നെക്കാള്‍ മൂത്തതാണ്). കാലത്തിന്‍റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍ ... ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു. കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നു.

 

 

Trending News