ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ വഴി സ്ട്രീം ചെയ്യുന്ന മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്‍റെ വെബ് സീരീസ് ആണ് മൂൺ നൈറ്റ്. ഓസ്കാർ ഐസക്ക് ആണ് ഇതിലെ പ്രധാന കഥാപാത്രമായ മൂൺ നൈറ്റിനെ അവതരിപ്പിക്കുന്നത്. ആറ് എപ്പിസോഡുകൾ ഉള്ള ഈ സീരീസിന്‍റെ നാലാമത്തെ എപ്പിസോഡ് ഈ ബുധനാഴ്ച്ച പുറത്തിറങ്ങി. പ്രേക്ഷകരെ ഞെട്ടിക്കുന്ന അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നോട്ട് പോകുന്ന മൂൺ നൈറ്റ് എന്ന വെബ് സീരീസ് മികച്ച അഭിപ്രായങ്ങളാണ് ലോകമെമ്പാടും നിന്ന് നേടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഖോൻഷു എന്ന ഈജിപ്ഷ്യൻ ദൈവം ഭൂമിയിൽ മാർക്ക് സ്പെക്റ്റർ എന്ന സ്പ്ലിറ്റ് പെഴ്സണാലിറ്റി ഡിസോഡർ രോഗിയെ തന്‍റെ അവതാരം ആയി തെരഞ്ഞെടുക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് മൂൺ നൈറ്റ് എന്ന വെബ് സീരീസില്‍ പ്രതിപാദിക്കുന്നത്. ഈ വെബ് സീരീസിൽ ഏറ്റവും കൂടുതൽ ആകാംഷ ഉണ്ടാക്കുന്ന കഥാപാത്രമാണ് ഖോൻഷു എന്ന ഈജിപ്ഷ്യൻ ദൈവം. പുരാതന ഈജിപ്തുകാർ ആരാധിച്ചിരുന്ന സെലസ്റ്റിയൽ ഹീലിയോപോളിസിലെ ദേവന്മാരിൽ ഒരാളാണ് ഖോൻഷു. പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം പ്രതികാരത്തിന്‍റെയും ചന്ദ്രന്‍റെയും ദൈവമാണ് ഖോൻഷു. 

Read Also: Sumesh & Ramesh : സുമേഷ് & രമേശ് തരുന്നത് വലിയ സന്തോഷം; ദേവിക കൃഷ്‌ണന്റെ അഭിമുഖം


സഞ്ചാരി എന്നാണ് ഖോൻഷു എന്ന വാക്കിന്‍റെ അർത്ഥം. രാത്രിയിൽ ചന്ദ്രന്‍റെ സ്ഥാനചലനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈജിപ്ഷ്യൻ ദേവനായ തോത്ത്, ഖോൻഷുവുമായി ചേർന്നാണ് സമയത്തിന്‍റെ ഗമനം രേഖപ്പെടുത്തുന്നത്. തീബിയൻ ജനതയുടെ വിശ്വാസപ്രകാരം ഖോൻഷു അമുന്‍റെയും മുട്ടിന്‍റെയും പുത്രനാണ്. ഇവർ മൂന്നുപേരും ചേർന്ന് ഒരു ദൈവിക ത്രയമായി അറിയപ്പെടുന്നു. മെംഫിസ്, ഹിബിസ്, എഫ്ദു എന്നിവയാണ് ഖോൻഷുവിന്‍റെ പ്രധാന ആരാധനാലയങ്ങൾ. രാത്രിയിൽ പ്രകാശത്തിന്‍റെ ദേവനായതിനാൽ വന്യജീവികളിൽനിന്നുള്ള രക്ഷയ്ക്കായും, വേദന ശമിപ്പിക്കുന്നതിനായും പുരാതനകാലത്ത് ഈജിപ്തുകാർ ഖോൻഷുവിനെ പ്രാർത്ഥിച്ചിരുന്നു. 


സാധാരണയായി ഒരു മമ്മിയുടെ രൂപത്തിലാണ് ഖോൻഷു ദേവനെ ചിത്രീകരിക്കാറുള്ളത്. മുടി വശങ്ങളിലേക്ക് പിന്നിയിട്ട് കഴുത്തിൽ മെനറ്റ് എന്നറിയപ്പെടുന്ന ആഭരണവും, കയ്യിൽ അധികാരചിഹ്നങ്ങളും ഉള്ള ഒരു രൂപമാണ് ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഖോൻഷുവിന്‍റേത്. എന്നാൽ മൂൺനൈറ്റ് എന്ന വെബ് സീരീസിൽ കാക്കയുടെ തലയുള്ള ഒരു മനുഷ്യരൂപം ആയാണ് ഖോൻഷുവിനെ ചിത്രീകരിച്ചിട്ടുള്ളത്. ഈജിപ്തിലെ റാംസ്സെസ് കാലഘട്ടത്തിൽ കർണ്ണാക്കിൽ നടന്ന ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളിൽ അധികവും ഖോൻസുവിന് വേണ്ടിയായിരുന്നു. 

Read Also: Babu Antony: സംവിധായകനും ​ഗായകനും ബാബു ആന്റണി തന്നെ, പുതിയ മ്യൂസിക്ക് വീഡിയോ പുറത്തിറക്കി


കർണ്ണാക്കിലെ ഖോൻഷു ക്ഷേത്രം താരതമ്യേന നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രത്തിലെ ഒരു ചുവരിൽ കൊത്തിവച്ചിരിക്കുന്ന പ്രപഞ്ചോത്പത്തി സിദ്ധാന്തം പ്രകാരം, പ്രപഞ്ച അണ്ഡത്തെ ഫലദീകരിക്കുന്ന സർപ്പത്തിന്‍റെ രൂപത്തിലാണ് ഖോൻഷുവിനെ ചിത്രീകരിച്ചിട്ടുള്ളത്. മൂൺനൈറ്റ് എന്ന വെബ് സീരീസിൽ മാർക്ക് സ്പെക്റ്റർ എന്നയാളെ ഭൂമിയിലെ തന്‍റെ അവതാരം ആയി ഖോൻഷു തെരഞ്ഞെടുത്തിരിക്കുന്നു. സാധാരണ ഈജിപ്ഷ്യൻ ദൈവങ്ങൾ മനുഷ്യവിഹാരങ്ങളിൽ ഇടപെടാറില്ലെങ്കിലും ഖോൻഷു തന്‍റെ അവതാരം ആയ മാർക്ക് സ്പെക്റ്ററിലൂടെ മനുഷ്യരെ ബാധിക്കാൻ പോകുന്ന വലിയൊരു ആപത്തിനെ നേരിടുന്നതാണ് മൂൺനൈറ്റ് എന്ന വെബ് സീരീസിൽ പറയുന്നത്. 


ഖോൻഷു അമാനുഷികമായ പല ശക്തികളും തന്‍റെ അവതാരം ആയ മാർക്ക് സ്പെക്റ്ററിന് കൊടുക്കുന്നുണ്ട്. ശരീരത്തിൽ ഏൽക്കുന്ന എന്ത് പരിക്കും എളുപ്പത്തിൽ ഉണക്കാൻ ഖോൻഷുവിന് സാധിക്കും. ഇത് കാരണം മാർക്ക് സ്പെക്റ്റർ മൂൺ നൈറ്റ് ആയി മാറുന്ന സമയത്ത് അയാളെ ആർക്കും കൊല്ലാൻ സാധിക്കില്ല. മാത്രമല്ല ബാറ്റ്മാനെപ്പോലെ തന്‍റെ എതിരാളികൾ എത്രപേർ ഉണ്ടായാലും അവരെ അനായാസം കീഴ്പ്പെടുത്താൻ മൂണ്‍നൈറ്റിന് സാധിക്കും. മാർക്ക് സ്പെക്റ്ററിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അയാളുടെ മറ്റൊരു വ്യക്തിത്വം ആണ് സ്റ്റീഫൻ. 

Read Also: KGF 2: അന്താരാഷ്ട്രതലത്തിൽ റെക്കോർഡുകൾ തകർത്ത് കെജിഎഫ് 2


സ്റ്റീഫനും ഖോൻഷുവിന്‍റെ അവതാരം തന്നെയാണ്. സ്റ്റീഫന് ഖോൻഷുവിന്‍റെ ശക്തികൾ ലഭിക്കുമ്പോൾ അയാൾ മിസ്റ്റർ നൈറ്റ് ആയും മാറുന്നുണ്ട്. മാർവൽ കോമിക്സിലും വെബ് സീരീസിലും യധാർത്ഥ ഖോൻഷു എന്ന ദൈവത്തിൽ നിന്നും നിരവധി വ്യത്യാസങ്ങൾ കാണാൻ സാധിക്കും. നോർസ് മിത്തോളജിയിൽ ഇടിമിന്നലിന്‍റെ ദൈവമായ തോറിനെ വെള്ളിത്തിരയിൽ എത്തിച്ചപ്പോൾ കിട്ടിയത് പോലെയുള്ള വലിയ സ്വീകാര്യതയാണ് ഈജിപ്ത്യൻ ദൈവമായ ഖോൻഷുവിനെ വെള്ളിത്തിരയിൽ എത്തിച്ചപ്പോഴും മാർവൽ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.