Kiara Advani - Sidharth Malhotra Wedding: മുംബൈ: ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കിയാരയും സിദ്ധാർത്ഥും ഇക്കാര്യം ഇതുവരെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ ഇരുവരുടെയും വിവാഹമാണ് ഇപ്പോൾ ചർച്ചാ വിഷയം. വിവിധ പരിപാടികളിലും മറ്റും ഇരുവരെയും ഒന്നിച്ച് കണ്ടതാണ് ആരാധകരുടെ ചൂടൻ ചർച്ചകൾക്ക് കാരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാധകരുടെ ഊഹാപോഹങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് കിയാര പങ്കുവെച്ച ഒരു റീൽ വീഡിയോ. ഇത് അധികനാൾ രഹസ്യമായി സൂക്ഷിക്കാൻ കഴിയില്ല! ഉടൻ വരുന്നു…ഡിസംബർ 2 വരെ കാത്തിരിക്കുക… എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് കൂടിയായപ്പോൾ ആരാധകർ കൂടുതൽ ആവേശത്തിലായി. ഡിസംബർ രണ്ടിന് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും അറിയിക്കാൻ പോകുന്നു എന്ന തരത്തിലാണ് ഇപ്പോൾ അവരുടെ സംസാരം. 


Also Read: Samarthya Shastram: ഇത് രൺവീറിന്റെ സിനിമയുടെ കോപ്പിയടിയല്ലേ? കരിക്കിന്റെ സാമര്‍ത്ഥ്യ ശാസ്ത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു


ഇപ്പോഴിത വിവാഹ തിയതി പുറത്തുവന്നിരിക്കുകയാണ്. 2023 ജനുവരി 5ന് ഇരുവരുടെയും വിവാഹം ആണെന്നാണ് റിപ്പോർട്ട്. മുംബൈയിൽ വെച്ചായിരിക്കും വിവാഹം. Circle of Bollywood എന്ന ട്വിറ്റർ പേജിലാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഒന്നും തന്നെയുണ്ടായിട്ടില്ല.



ഷാഹിദ് കപൂറിനൊപ്പം കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോളാണ് തങ്ങളുടെ ബന്ധത്തെ കുറിച്ച് കിയാര വെളിപ്പെടുത്തിയത്. “ഞാൻ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഞങ്ങൾ തീർച്ചയായും അടുത്ത സുഹൃത്തുക്കളാണ്, അടുത്ത സുഹൃത്തുക്കളേക്കാൾ കൂടുതൽ ആണ് എന്നാണ് കിയാര അദ്വാനി പറഞ്ഞത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്.