ചെന്നൈ: മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ചതിനെ അപലപിച്ച് തമിഴ് താരസംഘടനയായ നടികർ സംഘം. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സംഘടന കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാനാവശ്യമായ നടപടി വേണമെന്നും നടികർ സംഘം ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING


വെള്ളിയാഴ്ചയാണ് നടി ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ കേരളത്തിലെ താരസംഘടനയും താരങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.


അതേസമയം, കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. സുനിയെ രക്ഷപെടാൻ സഹായിച്ച സുഹൃത്ത് അൻവറിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.