അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം കിങ് ഫിഷ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റാണ്. ഇന്ന്, ഒക്ടോബർ 15 അർധരാത്രി മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സൺനെക്സ്റ്റിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ നിരഞ്ജന അനൂപും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 16 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു ലഭിച്ചത്. അനൂപ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഫിഷ്. 



COMMERCIAL BREAK
SCROLL TO CONTINUE READING

കൺട്രി റോഡ്സ് ടേക്ക് മി ഹോം എന്ന ടാഗ് ലൈനോട് കൂടി എത്തിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിൽ അനൂപ് മേനോൻ, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ സംവിധായകൻ രഞ്ജിത്തും  ദുർഗ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോമഡി ഫീൽ ഗുഡ് എന്റർടൈനർ വിഭാഗത്തിൽപ്പെട്ട ചിത്രമാണ് കിങ് ഫിഷ്. ഈ വർഷം അനൂപ് മേനോന്റെ സംവിധാനത്തിൽ എത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു കിങ് ഫിഷ്.


ALSO READ: Varal Movie Review: ഇന്നത്തെയും ഭാവിയിലെയും കേരള രാഷ്ട്രീയം; വരാൽ ഗംഭീരമെന്ന് പ്രേക്ഷക പ്രതികരണം


ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയതും അനൂപ് മേനോൻ തന്നെയാണ്. ചിത്രത്തിൻറെ എഡിറ്റർ സിയാൻ ശ്രീകാന്താണ്. ചിത്രത്തിലെ  സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗായത്രി സുരേഷ്, രതീഷ് വെജി എന്നിവരാണ്. പ്രശാന്ത് അലക്‌സാണ്ടർ, നെൽസൺ, ഷാജു കെഎസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. 


അതേസമയം അനൂപ് മേനോന്റെ പുതിയ ചിത്രം വരാൽ കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തി. ഇന്നത്തെയും നാളെയുടെയും രാഷ്ട്രീയം പറയുന്ന ചിത്രമാണ് വരാൽ. സണ്ണി വെയ്ൻ, പ്രകാശ് രാജ്, സുരേഷ് കൃഷ്ണ, സെന്തിൽ കൃഷ്ണ, ഗൗരി നന്ദ, രഞ്ജി പണിക്കർ, സോഹൻ സീനുലാൽ, കൊല്ലം തുളസി തുടങ്ങി വലിയ താരനിര ഉള്ള ചിത്രം കേരള രാഷ്ട്രീയത്തിൽ സംഭവിച്ച ഏറ്റവും വലിയ കെണിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഹണിട്രാപ്പ് കേസും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കളികളെയും കുറിച്ച് സിനിമ സംസാരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ വാർത്തകളിൽ ഇടം പിടിച്ച ഹണിട്രാപ്പ് കേസുകൾ പറയാതെ ചിത്രം സംസാരിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.