ഷാരൂഖ് ഖാൻ ചലച്ചിത്ര ലോകത്ത് എത്തിയിട്ട് ഇന്നേയ്ക്ക് 30 വർഷം തികയുന്നു. 1992 ൽ റിഷി കപൂർ നായകനായി അഭിനയിച്ച ദീവാന എന്ന ചിത്രത്തിലാണ് സെക്കന്‍റ് ഹീറോയായി ഷാരൂഖ് ഖാൻ ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. നെപ്പോട്ടിസം കൊടി കുത്തി വാഴുന്ന ബോളീവുഡിൽ സിനിമാ ഇന്‍റസ്ട്രിക്ക് പുറത്ത് നിന്ന് വന്ന ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആയി മാറുന്ന കാഴ്ച്ചയാണ് പിന്നെ ചലച്ചിത്ര പ്രേമികൾക്ക് കാണാൻ സാധിച്ചത്. ഷാരൂഖ് സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം തികയുന്ന ഇന്ന് ഫാൻസിന് സർപ്രൈസായി അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ പഠാന്‍റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാരൂഖ് തന്നെയാണ് തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഇത് റിലീസ് ചെയ്തത്. താരം ഒരു തോക്ക് പിടിച്ച് നിൽക്കുന്നതാണ് ഇതിൽ കാണാൻ സാധിക്കുന്നത്. ഷേവ് ചെയ്യാത്ത താടിയും നീട്ടി വളർത്തിയ മുടിയുമായുള്ള ഒരു ലുക്കാണ് ഷാരൂഖിന് ഈ ചിത്രത്തിലുള്ളത്. 'മുപ്പത് വർഷവും കൂടെ പ്രേക്ഷകരുടെ അളവറ്റ സ്നേഹവും പിൻതുണയും' എന്ന അടിക്കുറിപ്പോടെയാണ് ഷാരൂഖ് ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചത്. 2023 ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. 

Read Also: Rahman: കഥാപാത്രങ്ങൾക്കായി ശരീരഭാരം കൂട്ടിയും കുറച്ചും എവർ ഗ്രീൻ സ്റ്റാർ റഹ്മാൻ


ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ സൗത്ത് ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മോഷൻ പോസ്റ്റർ വലിയ ആവേശത്തോടെയാണ് ഷാരൂഖ് ആരാധകർ ഏറ്റെടുത്തത്. സിനിമാ ലോകത്ത് 30 വർഷം തികയ്ക്കുന്ന താരത്തിന് ആശംസയും പിൻതുണയും സാമൂഹിക മാധ്യമങ്ങളിലെ കമന്‍റുകളിലൂടെ അവർ അറിയിച്ചു. 4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമായതിനാൽത്തന്നെ പഠാൻ തീയറ്ററുകളിലെത്താൻ ചലച്ചിത്ര പ്രേമികളും കാത്തിരിക്കുകയാണ്. 


സിദ്ദാർഥ് ആനന്താണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാനോടൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പഠാനിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പഠാന് മുൻപ് ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങളിലും ഷാരൂഖ് ഖാൻ ദീപിക പദുക്കോൺ താര ജോഡികൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയവയാണ്. ഈ ഭാഗ്യ ജോഡികൾ പഠാനിലും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.