King Of Kotha : `കൊത്തയുടെ രാജാവ് വരുന്നു, രാജപിതാവിന്റെ അഭിഷേകകർമ്മം ഇന്നലെ പൂർത്തിയായി`; കിങ് ഓഫ് കൊത്തയിലെ തന്റെ ഡബ്ബിങ് ഭാഗം കഴിഞ്ഞുയെന്ന് ഷമ്മി തിലകൻ
King Of Kotha Updates : ഓണം റിലീസായി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രമാണ് ദുൽഖറിന്റെ കിങ് ഓഫ് കൊത്ത
ചിത്രീകരണം പൂർത്തിയാക്കിയ ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്തയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ ഗ്യാങ്സ്റ്റർ ചിത്രം ഓണം റിലീസായി തിയറ്ററുകൾ ഇറങ്ങാൻ കാത്തിരിക്കുകയാണ്. റിലീസാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ ചിത്രത്തന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറപ്രവർത്തകർ. ഇപ്പോൾ സിനിമയിലെ തന്റെ ഡബ്ബിങ് ഭാഗം പൂർത്തിയാക്കിയെന്ന് അറിയിച്ചിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ചിത്രത്തിൽ ദുൽഖർ സൽമാന്റെ അച്ഛൻ കഥാപാത്രത്തെയാണ് ഷമ്മി തിലകൻ അവതരിപ്പിക്കുന്നത്,
"ഇത് ഗാന്ധിഗ്രാമമല്ല..; #കൊത്തയാണ്..!
എൻറെ മകന്റെ സാമ്രാജ്യം..!
ഇവിടെ അവന്‍ പറയുമ്പോൾ രാത്രി..!
അവന്‍ പറയുമ്പോൾ പകൽ..!
പകലുകൾ രാത്രികളാക്കി രാത്രികൾ പകലുകളാക്കി അവനിത് പടുത്തുയർത്തി..!
പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികൾ അണിയറയിൽ നടക്കുന്നു..!
രാജപിതാവിൻറെ അഭിഷേകകർമ്മം ഇന്നലെയോടെ പൂർത്തിയായി..!
#കൊത്തയുടെ_രാജാവ് വരുന്നു..!
രാജകീയമായി..!
#വിജയീഭവ: " എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച് താൻ ഡബ്ബ് ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷമ്മി തിലകൻ.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ദുൽഖറിനും ഷമ്മി തിലകനും പുറമെ മലയാളത്തിലും തമിഴിലുമായി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സർപ്പട്ട ഗ്രാമത്തിലെ ഡാൻസിങ് റോസ്, തമിഴ് താരം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവി നിർവഹിക്കുന്നു. സ്ക്രിപ്റ്റ്: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വെഫേറർ ഫിലിംസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...