കിങ്ങ് ഓഫ് കൊത്ത.. ഹൈപ്പുകളുടെ കൂമ്പാരങ്ങളുമായി പ്രേക്ഷകർ തീയേറ്ററിലേക്ക് കയറിയപ്പോൾ 3 മണിക്കൂറിനിപ്പുറം മലയാള സിനിമ ഇന്ഡസ്ട്രിയിലെ തന്നെ മികച്ച മാസ്സ് ചിത്രമായി പ്രേക്ഷകർ കൊത്തയെ വാഴ്ത്തുന്നു. തുടക്കം മുതൽ ഒടുക്കം വരെ രോമാഞ്ചം കൊണ്ട് നിറയ്ക്കാൻ നവാഗത സംവിധായകൻ അഭിലാഷ് ജോഷിക്ക് സാധിച്ചത് പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായി മാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുപാട് നാളുകളായി മലയാളം ഇൻഡസ്ട്രിയിൽ കാത്തിരുന്ന ചിത്രം കൂടി പിറക്കുകയായിരുന്നു കൊത്തയിലൂടെ. കൊത്ത രാജുവായി അടിമുടി ദുൽഖർ മാറുകയായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളും അവർ അവരുടെ രീതിയിൽ വേഷങ്ങൾ ഗംഭീരമാക്കി. പ്രസന്ന, ഗോകുൽ സുരേഷ്, നൈല ഉഷ, ഐശ്വര്യ ലക്ഷ്‌മി, നൈല ഉഷ, ഡാൻസിങ്ങ് റോസ്, ഷമ്മി തിലകൻ തുടങ്ങിയ വൻ താരനിര തീരെ നിരാശപ്പെടുത്തിയില്ല.


ALSO READ : Thrishanku OTT : അർജുൻ അശോകൻ-അന്ന ബെൻ ചിത്രം ത്രിശങ്കു ഒടിടിയിലെത്തി; എവിടെ കാണാം?


ജേക്സ് ബിജോയുടെ ബിജിഎമ്മും ഗാനങ്ങളുമായിരുന്നു പ്രധാന ആകർഷണം. ഓരോ സീനുകൾക്കും ജേക്സ് ബിജോയ് നൽകിയിട്ടുള്ള സംഭാവന സീനുകളിലെ മറ്റൊരിന് തലത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നുണ്ട്. ഓണത്തിന് കുടുംബപ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കാൻ ഒരു ഒന്നൊന്നര വിരുന്നാണ് കൊത്തയിൽ ഒരുക്കിവെച്ചിരിക്കുന്നത്.


അതേസമയം റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ കിംഗ് ഓഫ് കൊത്ത റെക്കോര്‍ഡിട്ടു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രീ ബുക്കിംഗ് ബിസിനസ് കണക്കുകളില്‍ കിംഗ് ഓഫ് കൊത്ത ഒന്നാമത് എത്തി. മൂന്ന് കോടിയിലധികമാണ് റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ നിന്ന് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. 2.92 കോടി നേടിയിരുന്ന ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിനെയാണ് കിംഗ് ഓഫ് കൊത്ത മറികടന്നിരിക്കുന്നത്. ലോകമെമ്പാടുമായി 6 കോടിയിലധികം നേടാനും കൊത്തയ്ക്ക് കഴിഞ്ഞു. 


ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. നിമീഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി : ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് : റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം : പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.