അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ച ചിത്രം 'ത്രിശങ്കു' ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. മെയ് 26ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ഇന്നലെ (ജൂൺ 23) അർധരാത്രി മൂതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങി. ബോളിവുഡ് ചിത്രങ്ങളായ 'ജോണി ഗദ്ദാർ', 'അന്താധുൻ', 'മോണിക്ക, ഓ മൈ ഡാർലിംഗ്' എന്നീ സിനിമകളുടെ നിർമാതാക്കളായ മാച്ച്ബോക്സ് ഷോട്ട്സ് ആദ്യമായി മലയാളത്തിൽ ഒരുക്കിയ സിനിമയാണ് ത്രിശങ്കു. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്തത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചത്.
സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, കൃഷ്ണ കുമാർ എന്നിവരാണ് അർജുനെയും അന്നാ ബെന്നിനെയും പുറമെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ.
ALSO READ : Kerala Crime Files Review: സാധാരണ കൊലപാതകം, സാധാരണക്കാരൻ പ്രതി; പക്ഷെ
ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിച്ചു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...