Kishkindha Kaandam: മിസ്റ്ററി ത്രില്ലർ `കിഷ്ക്കിന്ധാകാണ്ഡം` തിയേറ്ററുകളിലേക്ക്; ട്രെയിലർ പുറത്ത്
ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രം ദിൻജിത്ത് അയ്യത്താൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
'കിഷ്ക്കിന്ധാകാണ്ഡം' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറക്കി. സെപ്റ്റംബർ 12ന് ചിത്രം തിയേറ്ററുകളിലെത്തും. ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകർക്ക് ഊഹിക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നാണ് ജഗദീഷ് പറഞ്ഞത്. ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്കിന്ധാകാണ്ഡം. വാനരലോകം എന്ന പേരിൽ ചിത്രത്തിലെ ഒരു ലിറിക്കൽ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കുടുംബാന്തരീഷത്തിലൂടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ് എന്നിവരാണ് ഗാനരംഗത്തിലുള്ളത്.
Also Read: Kishkindha Kaandam: 'വാനരലോകം' കിഷ്ക്കന്ധാകാണ്ഡത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറക്കി
ഫാമിലി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം ഫോറസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അശോകൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന താരങ്ങളായെത്തുന്നു.
തിരക്കഥ, ഛായാഗ്രഹണം- ബാഹുൽ രമേഷ്. സംഗീതം- മുജീബ് മജീദ്. എഡിറ്റിംഗ്- സൂരജ് ഇഎസ്. പ്രൊജക്റ്റ് ഡിസൈൻ- കാക്കാസ്റ്റോറീസ്. പ്രൊഡക്ഷൻ മാനേജർ- എബി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- നോമ്പിൾ ജേക്കബ്, കെ.സി. ഗോകുലൻ പിലാശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ. പിആർഒ- വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.