Kishkindha Kaandam: 'വാനരലോകം' കിഷ്ക്കന്ധാകാണ്ഡത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറക്കി

Kishkindha Kaandam Song: ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം.

Written by - Zee Malayalam News Desk | Last Updated : Sep 9, 2024, 03:34 PM IST
  • ശ്യാം മുരളീധരൻ രചിച്ച് മജീദ് മുജീബ് ഈണമിട്ട് ജോബ് കുര്യനും ജിമി മാഷും പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്
  • വാനരലോകം എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്ന ലിറിക്കൽ ഗാനത്തിൽ വാനരപ്പടയേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്
Kishkindha Kaandam: 'വാനരലോകം' കിഷ്ക്കന്ധാകാണ്ഡത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറക്കി

'കിഷ്ക്കന്ധാകാണ്ഡം' എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറക്കി. ശ്യാം മുരളീധരൻ രചിച്ച് മജീദ് മുജീബ് ഈണമിട്ട് ജോബ് കുര്യനും ജിമി മാഷും പാടിയ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം.

വാനരലോകം എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്ന ലിറിക്കൽ ഗാനത്തിൽ വാനരപ്പടയേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കുടുംബാന്തരീഷത്തിലൂടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ് എന്നിവരാണ് ​ഗാനരം​ഗത്തിലുള്ളത്.

ALSO READ: രമ്യ നമ്പീശന്റെ ശബ്ദത്തിൽ പുതിയ ​ഗാനം; "ചിത്തിനി" സിനിമയിലെ പ്രൊമോ സോം​ഗ് പുറത്തിറക്കി

ഫാമിലി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം ഫോറസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന താരങ്ങളായെത്തുന്നു.

തിരക്കഥ, ഛായാഗ്രഹണം- ബാഹുൽ രമേഷ്. സംഗീതം- മുജീബ് മജീദ്. എഡിറ്റിംഗ്- സൂരജ് ഇഎസ്. പ്രൊജക്റ്റ് ഡിസൈൻ- കാക്കാസ്റ്റോറീസ്. പ്രൊഡക്ഷൻ മാനേജർ- എബി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- നോമ്പിൾ ജേക്കബ്, കെ.സി. ഗോകുലൻ പിലാശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്തംബർ 12ന് പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News