KJ Yesudas Birthday: യേശുദാസിന് പാട്ടിലൂടെ ആദരമര്‍പ്പിച്ച് സംഗീത ലോകം
81ാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവ്വൻ യേശുദാസിന് പാട്ടിലൂടെ പിറന്നാള്‍ സമ്മാനമൊരുക്കി യുവഗായകർ.....
81ാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവ്വൻ യേശുദാസിന് പാട്ടിലൂടെ പിറന്നാള്‍ സമ്മാനമൊരുക്കി യുവഗായകർ.....
പിറന്നാള്‍ സമ്മാനത്തിനായി അണിനിരന്നത് 28 ഗായകരാണ്... ഗായിക ശ്വേത മോഹനും ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും ചേര്‍ന്ന് അണിയിച്ചൊരുക്കിയ സംഗീത വിരുന്ന് പിറന്നാള്‍ ദിനത്തിലാണ് പുറത്തിറങ്ങിയത്.
ഗായിക സുജാതമോഹന്‍റെ മകള്‍ ശ്വേത ആദ്യമായാണ് സംഗീതസംവിധാനം ചെയ്യുന്നത്. കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, സുജാതമോഹന്‍, ശ്രീനിവാസ്, ജി. വേണുഗോപാല്‍, ഉണ്ണി മേനോന്‍, ബിജു നാരായണന്‍, സിത്താര കൃഷ്ണകുമാര്‍, വിജയ് യേശുദാസ് തുടങ്ങി 28 ഗായകരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
"എല്ലാ തറമുറകള്‍ക്കും കേള്‍ക്കുവാനുള്ള പാട്ടുകള്‍ സമ്മാനിച്ച ദാസ് അങ്കിളിനുള്ള നന്ദിയര്‍പ്പിക്കലാണ് ഈ ഗാനം. എല്ലാ ഗായകര്‍ക്കും അവര്‍ പാടാനുള്ള ഭാഗം അയച്ചുകൊടുക്കുകയായിരുന്നു. അത് അവര്‍ ഭംഗിയാക്കി റെക്കോഡ് ചെയ്ത് അയച്ചുതന്നു. ഈ ഗാനം മലയാളികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ", ശ്വേത മോഹന്‍ പറഞ്ഞു
'ഒരു മലയാളിയെ സംബന്ധിച്ച് അച്ഛന്‍, അമ്മ, ഭാഷ എന്നതുപോലെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്‍റെ ശബ്ദം. മലയാളത്തിന്‍റെ നാദം. ദാസേട്ടന്‍റെ പിറന്നാളുമായി ബന്ധപ്പെട്ടുവരുന്ന ഈ ഗാനത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് ", ഗാനരചയിതാവ് ഹരിനാരായണന്‍ പറഞ്ഞു.
Also read: 81ന്‍റെ നിറവില്‍ ഗാന ഗന്ധര്‍വ്വന്‍ Yesudas, ആശംസകളുമായി ആരാധകര്‍
ഒരു ദിവസം പോലും യേശുദാസിന്‍റെ (KJ Yesudas) പാട്ട് കാതില്‍ മുഴങ്ങാതെ ഒരു മലയാളിയുടെയും ദിവസം കടന്നുപോകില്ല. അത്രയ്ക്കുണ്ട് മലയാളികള്‍ക്ക് യേശുദാസുമായുള്ള ബന്ധം. ഗാന ഗന്ധര്‍വ്വന് പിറന്നാള്‍ ആശം സ കളുമായി സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക