കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ എം.മോഹനൻ്റെ ആദ്യ ചിത്രം കലാപരമായും സാമ്പത്തികവുമായ മികച്ച വിജയം നേടിയിരുന്നു. തുടർന്ന് മാണിക്യക്കല്ല്, 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങൾ എം മോഹനൻ സംവിധാനം ചെയ്തിരുന്നു. എല്ലാ ചിത്രങ്ങളും നന്മയുടേയും, സ്നേഹത്തിന്റേയും, ബന്ധങ്ങളുടേയും സന്ദേശം കൂടി നൽകുന്ന ഹൃദ്യമായ കുടുംബ ചിത്രങ്ങളായിരുന്നു. കഥ പറയുമ്പോഴിനു ശേഷം വൻ വിജയം നേടിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. അരവിന്ദന്റെ അതിഥികൾക്കു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം.


COMMERCIAL BREAK
SCROLL TO CONTINUE READING


Also Read: LGM: പ്രേക്ഷകപ്രീതിനേടി 'എൽജിഎം' തിയറ്ററുകൾ കീഴടക്കുന്നു !


കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം അവിടെ പതിനഞ്ചു ദിവസത്തോളം ചിതീകരിച്ചു. കൊച്ചി ഷെഡ്യൂൾ പൂർത്തിയാക്കി ഇപ്പോൾ മട്ടന്നൂരിലെത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തന്നെയാണിവിടം. കണ്ണർ ജില്ലയിലെ ഒരു ഗ്രാമത്തിലെ  യുവാവിന്റെകഥ പറയുന്ന ഈ ചിതത്തിന്റെ കണ്ണൂർ ഭാഗത്തെ ചിത്രീകരണമാണ് മട്ടന്നൂരിലെ കല്യാട്ടിലുള്ള പുരാതനമായ ഒരു തറവാട്ടിൽ നടക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിന്റെ സെറ്റിലേക്ക് അപ്രതീഷിതമായി ഒരു അതിഥി ഇക്കഴിഞ്ഞ ദിവസം കടന്നുവന്നു. സ്ഥലം എംഎൽഎയും മുൻ ആരോഗ്യ വകുപ്പുമന്ത്രിയുമായിരുന്ന കെ.കെ.ശൈലജ ടീച്ചർ ആയിരുന്നു ആ അതിഥി.


Also Read: അത്ഭുതം... ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടൻ ഗോട്ട്സ്..! വീഡിയോ വൈറൽ


എന്നും സിനിമയെ സ്നേഹിക്കുന്ന ശൈലജ ടീച്ചർക്ക് സ്വന്തം നാട്ടിൽ നടക്കുന്ന ചിത്രീകരണത്തിൽ പങ്കെടുക്കുകയെന്നത് ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. ഈ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ പി.പി.കുഞ്ഞികൃഷ്ണനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ പൊന്നാടയണിയിച്ചു സ്വീകരിക്കുവാനും ഈ സന്ദർശത്തിലൂടെ ശൈലജ ടീച്ചർക്കു സാധിച്ചു. ഏറെ നേരം ഈ സിനിമയേക്കുറിച്ചും, സിനിമാ മേഖലയെ കുറിച്ചുള്ള സ്ഥിതിഗതികളും ചർച്ച ചെയ്തതിനു ശേഷം ആശംസകൾ നേർന്നുകൊണ്ടാണ് ശൈലജ ടീച്ചർ മടങ്ങിയത്.


Also Read: Kendra Trikona Yoga: കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്ക് നൽകും വൻ ധനനേട്ടം!


സംവിധായകൻ എം.മോഹനന്റേയും വിനീത് ശ്രീനിവാസന്റേയും നാട് ഈ ഭാഗത്തായതിനാൽ ഇവരുമായി വ്യക്തിപരമായ അടുപ്പവും ശൈലജ ടീച്ചർക്കുണ്ട്.  വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മട്ടന്നൂർ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഓ  വാഴൂർ ജോസ്, ഫോട്ടോ പ്രേംലാൽ പട്ടാഴി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.