ഷംന കാസിം ബ്ലാക്ക്മെയില്‍ കേസില്‍ നടന്‍ ധര്‍മ്മജന്റെ മൊഴി രേഖപ്പെടുത്തും. ഇദ്ദേഹത്തോട് നേരിട്ട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ധര്‍മ്മജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധര്‍മ്മജന്‍ ഇന്ന് തന്നെ ഹാജരാകും.


Also Read: ഷംന ഇന്ന് കൊച്ചിയിലെത്തും, മൊഴി വീഡിയോ കോൺഫെറെൻസിങ് വഴി


അതിനിടെ കേസില്‍ മുഖ്യപ്രതിയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. ഇയാള്‍ തൃശ്ശൂര്‍ സ്വദേശിയാണ്. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്.


ഇതിനിടെ പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പിടിയിലാകാനുള്ള മൂന്ന് പേരില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അറസ്റ്റ് വൈകും.