മുംബൈ: സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ് സ്വന്തമാക്കി സംവിധായകന്‍ കൃഷാന്ദ്. കൃഷാന്ദിന്റെ 2023 ല്‍ പുറത്തിറങ്ങി, ഏറെ ജനപ്രീതി നേടിയ 'പുരുഷ പ്രേതം' എന്ന ചലച്ചിത്രത്തിനാണ് പുരസ്‌ക്കാരം. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡായ സൗത്ത് ഇന്ത്യന്‍ ഇന്റെര്‍നാഷ്ണല്‍ മൂവി അവാര്‍ഡ് (സൈമ)ന്റെ മുന്നോടിയായി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കിയിരുന്നു. അതില്‍ പ്രാദേശിക സിനിമകളിലെ മികച്ച സംവിധായകനായാണ് കൃഷാന്ദ് തിരഞ്ഞെടുക്കപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

48 വിഭാഗങ്ങളിലായി ഹിന്ദിയിലേയും കൂടാതെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയും ഒടിടി കണ്ടന്റുകള്‍ക്കാണ് ജൂലൈ 21 ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്. പുരസ്‌ക്കാര ചടങ്ങില്‍ മനോജ് ബാച്‌പേയ്, ശോഭിത ധൂളിപാല, അദിതി റാവൂ ഹൈദരി തുടങ്ങി ഒട്ടനവധി പേര്‍ പങ്കെടുത്തു. 


ALSO READ: 'കൂലി'യിൽ നിന്ന് ഫഹദ് പിന്മാറിയോ? പകരം ഈ മലയാളി താരം


2023 ല്‍ പുറത്തിറങ്ങിയ 'പുരുഷ പ്രേതം' ഒരു പോലീസ് പ്രൊസീജറല്‍-ഡ്രാമ ചിത്രമാണ്. സേണി ലിവിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒട്ടേറെ പ്രേക്ഷക പ്രശംസയും, നിരൂപക ശ്രദ്ധയും നേടിയിരുന്നു. ദര്‍ശന രാജേന്ദ്രനും ഹാസ്യ സിനിമകളിലൂടെ ജനപ്രിയനായ പ്രശാന്ത് അലക്‌സാണ്ടറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ജഗദീഷ്, ദേവകി രാജേന്ദ്രന്‍, ജിയോ ബേബി എന്നിവരാണ് മറ്റ് പ്രാധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. 


മനു തൊടുപുഴയുടെ കഥയ്ക്ക് അജിത് ഹരിദാസാണ് തിരക്കഥ ഒരുക്കിയത്. മാന്‍കൈന്‍ഡ് സിനിമാസ് വേണ്ടി ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി. ചെറിയാന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. സംവിധായകന്‍ ക്രിഷാന്ദ് തന്നെ ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സുഹൈല്‍ ബക്കര്‍ ആണ്. പി.ആര്‍.ഒ. റോജിന്‍ കെ. റോയ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.