വിജയവാഡ : തെലുങ്ക് താരം നാഗ ശൗര്യ തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി സംസ്ഥാനത്ത് വ്യാപകമായി പദയാത്ര സംഘടിപ്പിക്കുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൃഷ്ണ വൃന്ദ വിഹാരി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആന്ധ്ര പ്രദേശിൽ ഉടനീളമായി നടൻ പദയാത്ര സംഘടിപ്പിക്കുന്നത്. തിരുപ്പതി മുതൽ വിശാഖപട്ടണം വരെ ഏഴ് ദിവസത്തെ പദയാത്രയാണ് നാഗ ശൗര്യയുടെ നേതൃത്വത്തിൽ സംഘടിപ്പുക്കുന്നത്. ചിത്രം ഈ മാസം സെപ്റ്റംബർ 23ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുപ്പതിയിൽ പദയാത്രക്ക് തുടക്കമായി, ഇപ്പോൾ അത് മൂന്നാം ദിനത്തിൽ വിജയവാഡയിൽ എത്തിയിരിക്കുന്നു . നാട്ടുകാരെയും മാധ്യമങ്ങളെയും അമ്പരപ്പിച്ചുകൊണ്ട്, കനത്ത മഴയ്ക്കിടയിലും നാഗ ശൗര്യ ഇടവേള പോലും എടുക്കാതെയാണ് പദയാത്ര തുടരുന്നതെന്നാണ് റിപ്പോർട്ട്. ശൗര്യയ്ക്കൊപ്പം ചിത്രത്തിലെ നായിക ഷേർലി സേട്ടിയയും  മറ്റ് അണിയറ പ്രവർത്തകരും പദയാത്രയിൽ അനുഗമിക്കുന്നുണ്ട്. രാഷ്ട്രീയ മേഖലകളിൽ കാൽനട യാത്ര സംഘടിപ്പിക്കുന്നത് സാധാരണയാണെങ്കിലും ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ചിത്രത്തിന്റെ പ്രചാരണത്തിനായി സംസ്ഥാനത്ത് ഉടനീളമായി പദയാത്ര സംഘടിപ്പിക്കുന്നത്.



ALSO READ : Thallumaala Movie : തല്ലുമാല ഇനി തെലുങ്കിലേക്ക് ; റീമേക്കിന് ധാരണയായിയെന്ന് സംവിധായകൻ





റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ഐരാ ക്രിയേഷൻസിന്റെ ബാനറിൽ ഉഷ മുൽപുരിയാണ് നിർമിക്കുന്നത്. അനിഷ് ആർ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2020തിൽ പ്രഖ്യാപിച്ച ചിത്രം നേരത്തെ 2022 ജനുവരി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ മറ്റ് പ്രശ്നങ്ങളെ തുടർന്ന് ചിത്രത്തിന്റെ റീലിസ് നീണ്ട് പോകുകയായിരുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.