Gentleman 2 : ജെൻ്റിൽമാൻ 2 എന്ന ബ്രമാണ്ഡ ചിത്രുവുമായി കെ.ടി.കുഞ്ഞുമോൻ വീണ്ടുമെത്തുന്നു; സംഗീത സംവിധാനം കീരവാണി
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ പുതിയ സിനിമയെ കുറിച്ച് കുഞ്ഞുമോൻ അറിയിപ്പ് നൽകിയിരിക്കുന്നത്.
Kochi : ജെൻ്റിൽമാൻ 2 (Gentleman 2) എന്ന ബ്രമാണ്ഡ ചിത്രുവുമായി ശക്തമായ രണ്ടാം വരവിനുള്ള ഒരുക്കത്തിലാണ് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളി നിർമ്മാതാവ് കെടി കുഞ്ഞുമോൻ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ പുതിയ സിനിമയെ കുറിച്ച് കുഞ്ഞുമോൻ അറിയിപ്പ് നൽകിയിരിക്കുന്നത്.
തൻ്റെ പുതിയ സിനിമയായ ജെൻ്റിൽമാൻ2 വിൻ്റെ ലെജൻഡ് സംഗീത സംവിധായകൻ ആരായിരിക്കും?. കൃത്യമായ ഉത്തരം ആദ്യം പ്രവചിക്കുന്ന മൂവർക്ക് സ്വർണ നാണയം സമ്മാനം എന്നായിരുന്നു അറിയിപ്പ്. ലക്ഷക്കണക്കിന് ആളുകളാണത്രെ മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിന് ശേഷം എം. എം. കീരവാണിയാണ് സംഗീത സംവിധായകൻ എന്ന് അദ്ദേഹം അറിയിച്ചു.
ALSO READ: Veyil : "കണ്ണമ്മാ കണ്ണമ്മാ കറി എന്ത്?" വെയിലിലെ രണ്ടാമത്തെ ഗാനമെത്തി
' സൂര്യൻ ', ' ജെൻ്റിൽമാൻ ', ' കാതലൻ ', ' കാതൽദേശം ', ' രക്ഷകൻ ' തുടങ്ങിയ ബ്രമാണ്ഡ സിനിമകൾ നിർമ്മിച്ച് പവിത്രൻ,ഷങ്കർ, സെന്തമിഴൻ എന്നീ സംവിധായകരെയും നഗ്മ, സിസ്മിതാസെൻ, തബു ഉൾപ്പെടെയുള്ള നായികമാരെയും ഒട്ടനവധി കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച നിർമ്മാതാവാണ് കുഞ്ഞുമോൻ.
ALSO READ: Peace Movie | 'മാമാ ചായേൽ ഉറുമ്പ്', ജോജു ജോർജ് ചിത്രം പീസിലെ പുതിയ ഗാനം
മഹധീര, ബാഹുബലി തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകിയ സംഗീത സംവിധയകനാണ് എം. എം. കീരവാണി. ഈ പ്രഖ്യാപനം ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ അത്ഭുത ത്തിലാഴ്ത്തിയിരിക്കയാണ്. ഇനിയും ജെൻ്റിൽമാൻ2 വിനെ കുറിച്ചുള്ള വരാനിരിക്കുന്ന അറിയിപ്പുകളും ഇതു പോലുള്ള വിസ്മയങ്ങളായിരിക്കും എന്നാണ് കുഞ്ഞുമോന്റെ വൃത്തങ്ങൾ നൽകുന്ന സൂചന.
ALSO READ: Monster : മോഹൻലാൽ ചിത്രം മോൺസ്റ്ററിന്റെ ചിത്രീകരണം പൂർത്തിയായി; ഇനി തിയേറ്ററുകളിലേക്ക്
നായകൻ,നായിക, സംവിധായകൻ മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ആരാധാകരും സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രോജക്ട് ഓൺ ആവേണ്ടി ഇരുന്നതാണെങ്കിലും ബ്രമാണ്ഡ ക്യാൻവാസിൽ ചിത്രീകരണം നടത്തേണ്ടത് കൊണ്ടും കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുന്നത് കാത്തിരിക്കായായിരുന്നൂവത്രെ കുഞ്ഞുമോൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...