Peace Movie | 'മാമാ ചായേൽ ഉറുമ്പ്', ജോജു ജോർജ് ചിത്രം പീസിലെ പുതിയ ​ഗാനം

കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 01:45 PM IST
  • മാമാ ചായേൽ ഉറുമ്പ് എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ​
  • വളരെ രസകരമായ ഈ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സൻഫീർ തന്നെയാണ്.
  • ജുബൈർ മുഹമ്മ​ദാണ് സം​ഗീതം നൽകിയിരിക്കുന്നത്.
Peace Movie | 'മാമാ ചായേൽ ഉറുമ്പ്', ജോജു ജോർജ് ചിത്രം പീസിലെ പുതിയ ​ഗാനം

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസിലെ പുതിയ ​ഗാനമെത്തി. മാമാ ചായേൽ ഉറുമ്പ് എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ​ഗാനം പുറത്തിറങ്ങി ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളരെ രസകരമായ ഈ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സൻഫീർ തന്നെയാണ്. ജുബൈർ മുഹമ്മ​ദാണ് സം​ഗീതം നൽകിയിരിക്കുന്നത്. 

 

സിദ്ദിഖ്, മാമുക്കോയ, അനിൽ നെടുമങ്ങാട്, രമ്യാ നമ്പീശൻ, ആശാ ശരത്ത്, അദിതി രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രമാണിത്. 

Also Read: Joju George നായകനായി എത്തുന്ന Peace ന്റെ ചിത്രീകരണം പൂർത്തിയായി

മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന‌ 'പീസ്‌' ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്‌. കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. സംവിധായകനായ സൻഫീറിന്റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Also Read: Viral | 'ഓ മൈ ​ഗോഡ് ഇത് അവന്മാർ തന്നെ', ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്

പീസിന്റെ ഷൂട്ടിങിനിടെ തൊടുപുഴയിൽ വെച്ച് മലങ്കര ഡാമിൽ കുളിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് കയത്തിൽ അകപ്പെട്ട് മുങ്ങി മരിക്കുന്നത്. അതെ തുടർന്ന് കുറച്ച് നാൾ ചിത്രീകരണം മുടങ്ങിയിരുന്നു. കയത്തിൽപ്പെട്ട അനിലിനെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പുറത്തെത്തിക്കാനായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News